25 കോടിയും കടന്ന് അജഗജാന്തരം കുതിക്കുന്നു.

25 കോടിയും കടന്ന് അജഗജാന്തരം കുതിക്കുന്നു;  
ക്രിസ്മസ് റിലീസായി എത്തിയ ചിത്രങ്ങളിൽ മെഗാഹിറ്റിലേക്ക് കുതിക്കുകയാണ് അജഗജാന്തരം. 

ഒരു പക്കാ ആക്ഷൻ എൻ്റർടൈനറായി എത്തിയ ചിത്രം തീയേറ്ററുകളെ പൂരപ്പറമ്പാക്കിയിരുന്നു. 'ഒള്ളുള്ളേരു' എന്ന ഗാനത്തിന് തീയേറ്ററിലും സോഷ്യൽ മീഡിയയിലും ലഭിച്ച വരവേൽപ്പും അസൂയാവഹം തന്നെയാരുന്നു. ഒടുവിലിതാ ചിത്രത്തിൻ്റെ കളക്ഷൻ റിപ്പോർട്ട് 25 കോടി കഴിഞ്ഞെന്നുള്ള വാർത്ത ഒഫീഷ്യൽ ആയി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. റീലീസ് ചെയ്ത് 25
ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 25 കോടി കളക്ഷൻ മറികടന്നിട്ടുണ്ട്. പെപ്പെയുടെ തുടർച്ചയായ നാലാമത്തെ സൂപ്പർ ഹിറ്റാണ് അജഗജാന്തരം. 750 ൽ അധികം ഷോകളാണ് മൂന്നാം വാരത്തിലും ചിത്രം കളിക്കുന്നത്.

ആനയും ഉത്സവപറമ്പും എല്ലാം പ്രധാന കഥാപാത്രങ്ങൾ ആയെത്തുന്ന ചിത്രം അതിന്റെ ആക്ഷൻ സീനുകൾ കൊണ്ടാണ് ചർച്ച ചെയ്യപ്പെടുന്നത്. മലയാള സിനിമാ ചരിത്രത്തിൽ ഇതുവരെ കാണാത്ത രീതിയിലുള്ള മാർക്കറ്റിങ് ആണ് അജഗജാന്തരം നടത്തുന്നത്. ആദ്യ ദിവസം സിനിമയിൽ അഭിനയിച്ച നടക്കൽ ഉണ്ണികൃഷ്ണൻ എന്ന ആനയുടെ പുറത്ത് കയറിയാണ് സംവിധായകനും നടന്മാരും തിയേറ്ററിൽ എത്തിയത്. കൂടാതെ പഴയ രീതിയിൽ ഉള്ള നോട്ടീസ് വിതരണവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

പണ്ട് ലജ്ജാവതി പാട്ടിനെല്ലാം ആളുകൾ തിയേറ്ററുകളിൽ ഡാൻസ് ചെയ്തത് പോലെ അജഗജാന്തരത്തിലെ ഒള്ളുള്ളേരി സോങ്ങിന് ആളുകൾ സ്‌ക്രീനിനു മുന്നിൽ ഡാൻസ് ചെയ്യുന്നത് വാർത്തയായിരുന്നു. ഒരു അമ്പലത്തിലെ ഉത്സവം കൂടിയ പ്രതീതിയാണ് ചിത്രം തരുന്നത് എന്നാണ് പ്രേക്ഷക പ്രതികരണം. തന്റെ നാല് സിനിമയും ക്ലാഷിൽ കൂടെ ഇറങ്ങിയ സിനിമകളെ തോൽപിച്ച ചരിത്രം ആണ് ആന്റണി വർഗീസ്സിനുള്ളത്. ഇത്തവണയും അതാവർത്തിക്കുകയാണ്.

No comments:

Powered by Blogger.