സേതുവിൻ്റെ " മഹേഷും മാരുതിയും " ജനുവരി 23ന് ചിത്രീകരണം തുടങ്ങും. ആസിഫ് അലി , മംമ്ത മോഹൻദാസ് പ്രധാന വേഷങ്ങളിൽ .നിർമ്മാണം മണിയൻപിള്ള രാജു .

സേതു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " മഹേഷും മാരുതിയും " ജനുവരി 23 ന് മാളയിൽ ചിത്രീകരണം തുടങ്ങും. 

ആസിഫ് അലി ,മംമ്ത മോഹൻദാസ് ,മണിയൻ പിള്ള രാജു , രചന നാരായണൻകുട്ടി പ്രേംകുമാർ, ജയകൃഷ്ണൻ , ഷിജു എന്നിവരാണ് ഈ  ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാരുതി കാറും ഈ സിനിമയിൽ ഒരു കഥാപാത്രമാകുന്നു.മഹേഷായി ആസിഫ് അലിയും ,മഹേഷിൻ്റെ പിതാവായി മണിയൻപിള്ള രാജുവും അഭിനയിക്കുന്നു. 

ഒരു യുവാവിന് കാറിനോടും  പെൺക്കുട്ടിയോടുമുള്ള പ്രണയമാണ് സിനിമയുടെ ഹൈലൈറ്റ്. ഇവരിൽ മഹേഷ് ആരെ സ്വന്തമാക്കുമെന്നാണ് സിനിമ പറയുന്നത്. 

മണിയൻപിള്ള രാജു പ്രൊഡക്ഷൻസും ,വി.എസ്. എൽ. ഫിലിം ഹൗസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. മാരുതി ഉദ്യോഗ് ലിമിറ്റഡ് സിനിമയുടെ ഓഫീഷ്യൽ പാർട്ട്ണറാണ്. 

ഫയിസ് സിദ്ദിഖ് ഛായാഗ്രഹണവും ,കേദാർ സംഗീതവും ,ത്യാഗു കലാസംവിധാനവും ,സ്റ്റെഫി കോസ്റ്റ്യൂം ഡിസൈനും ,പ്രദീപ് രംഗൻ മേക്കപ്പും
നിർവ്വഹിക്കുന്നു. അലക്സ് ഇ.കുര്യൻ പ്രൊഡക്ഷൻ കൺട്രോളറാണ്. ഒരു കുട്ടനാടൻ ബ്ലോഗിന് ശേഷം സേതു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

സലിം പി.ചാക്കോ .
cpk desk. 

No comments:

Powered by Blogger.