"ഹൃദയം " ജനുവരി 21ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. 21ന് തന്നെ സിനിമ കേരളത്തിലെ തീയേറ്ററുകളിൽ എത്തും.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഹൃദയം " .

"ഹൃദയം "  ജനുവരി 21 ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. 21ന് തന്നെ സിനിമ കേരളത്തിലെ തീയേറ്ററുകളിൽ എത്തും.

മെരിലാൻ്റ് സിനിമാസിൻ്റെയും ബിഗ്ബാംഗ്എൻ്റെർടെയിൻമെൻ്റിയെയും  ബാനറിൽ വിശാഖ് സുബ്രമണ്യം നോബിൾ ബാബു തോമസ് എന്നിവർ  ചേർന്നാണ് ഈ ചിത്രംനിർമ്മിച്ചിരിക്കുന്നത്. 

പ്രണവ് മോഹൻലാൽ അരുൺ നീലകണ്ഠനായും , കല്യാണി പ്രിയദർശൻ ശാർമിളയായും, ദർശന രാജേന്ദ്രൻ  ദർശനയായും , അരുൺ കുര്യൻ വരുൺ സുബ്രഹ്മണ്യം ആയും , വിജയരാഘവൻ സുബ്രഹ്മണ്യ മൂർത്തിയായും, ജിജോ ജോസ് പാട്രിക് തിവാരിയായും വേഷമിടുന്നു.  അജു വർഗ്ഗീസ് , മീനാക്ഷി രവീന്ദ്രൻ ,പ്രശാന്ത് നായർ, അദിത്യൻ ചന്ദ്രശേഖർ ,അനു ആൻ്റണി ,ആദർശ് സുധാകരൻ, രമേഷ് മോനോൻ , മറിയ വിൻസെൻ്റ് എന്നിവരോടൊപ്പം സംവിധായകൻ വിനീത് ശ്രീനിവാസൻഅതിഥിതാരമായും ചിത്രത്തിൽ അഭിനയിക്കുന്നു. 

സംഗീതത്തിന് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ പതിനഞ്ച് ഗാനങ്ങളാണ് ഉള്ളത്. ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ള എല്ലാ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു. ഹേഷിം അബ്ദുൾ വഹാബാണ് ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. അരുൺ അലാട്ട് ,കൈതപ്രം ദാമോദരൻ നമ്പൂതിരി ,വിനീത്ശ്രീനിവാസൻ, ത്യാഗരാജ, ഗുണ ബാലസുബ്രമണ്യം എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. കെ.എസ്. ചിത്ര , ഉണ്ണി മേനോൻ ,ഹേഷിം അബ്ദുൾ വഹാബ് , ദർശന രാജേന്ദ്രൻ, ദിവ്യ വിനീത് ,വിനീത് ശ്രീനിവാസൻ , പ്രിഥിരാജ് സുകുമാരൻ , മുഹമ്മദ് മഖ്ബൂൽ മൺസൂർ , സച്ചിൻ വാര്യർ ,ജോബ് കുര്യൻ ,സച്ചിൻ ബാലു ,മേഘ ജോസ്ക്കുട്ടി, അരവിന്ദ് വേണുഗോപാൽ, വിമൽ റോയ് ,ഭദ്ര രജിൻ, ശ്രീനിവാസ് ,ശ്വേത അശോക് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

രചന വിനീത് ശ്രീനിവാസനും, ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിലും , എഡിറ്റിംഗ് രഞ്ജൻ എബ്രഹാമും നിർവ്വഹിക്കുന്നു. 

നാൽപത് വർഷങ്ങൾക്ക് ശേഷം മേരിലാൻ്റ് സിനിമാസ് നിർമ്മാണ രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 

ഒരു മനുഷ്യൻ്റെ ജീവിതയാത്രയിലെ സൗഹൃദം, ചിരി, ആഘോഷങ്ങൾ, സ്നേഹം, ദു:ഖങ്ങൾ, യാത്രഅയപ്പ്, മരണം, കുമ്പസാരം ..........ഇവയെല്ലാം  ചേരുന്നതാണ് വിനീത് ശ്രീനിവാസൻ്റെയും ,പ്രണവ് മോഹൻലാലിൻ്റെയും "ഹൃദയം" .

സലിം പി. ചാക്കോ .
cpk desk . 

No comments:

Powered by Blogger.