ആയിരത്തിലധികം തീയേറ്ററുകളിൽ " MUDDY " നാളെ റിലീസ് ചെയ്യും.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായി  മഡ് റേസിംഗ് തീമിൽ വരുന്ന ആക്ഷൻ ത്രില്ലർ ചിത്രം " MUDDY"  നാളെ ( ഡിസംബർ പത്ത് വെള്ളി)   ലോകമെമ്പാടും റിലീസ് ചെയ്യും. 
 
ആയിരത്തിലധികം തിയേറ്റുകളിലൂടെയാണ് മഡ്‌ഡി പ്രേക്ഷകരിലേക്കെത്തുക. ലോകസിനിമകളില്‍ പോലും അപ്പൂര്‍വമായി മാത്രം കാണപ്പെടുന്ന മഡ്ഡ് റേസിംഗ് ആസ്പദമാക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത് .

യുവൻ ,റിദാൻ കൃഷ്ണ, സുരേഷ് അനുഷ ,രൺജി പണിക്കർ ,ഹരീഫ് പേരാടി ,ഐ. എം വിജയൻ ,സുനിൽ സുഖദ ,മനോജ് ഗിന്നസ് ,ശോഭ മോഹൻ ,ജോ ഹാരി ,കോട്ടയം രമേഷ് ,അജിത് കോശി, ബിനിഷ് ബാസ്റ്റിൻ ,റോഷൻ ചന്ദ്ര ,അബു വായലകുളം, മോളി അങ്കമാലി ,ശിവദാസ് മട്ടന്നൂർ ,ഹരീഷ് പെൻഗൻ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

നവാഗതനായ ഡോ. പ്രഗഭലാണ് സിനിമയുടെ സംവിധായകന്‍. ചിത്രീകരണത്തിനുള്‍പ്പെടെ അഞ്ച് വര്‍ഷത്തിലധികം ചിലവിട്ടാണ് പ്രഗഭല്‍ മഡ്‌ഡി പൂര്‍ത്തിയാക്കിയത്.

കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്റൂര്‍ ആദ്യമായി ഒരു മലയാള ചിത്രത്തിന് സംഗീതവും , 
രാക്ഷസന്‍ സിനിമയിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷ് എഡിറ്റിങ്ങും, കെ.ജി.രതീഷ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

തമിഴ് ,മലയാളം ,തെലുങ്ക് ,ഹിന്ദി, കന്നട എന്നി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. 

സലിം പി. ചാക്കോ .

 
 

No comments:

Powered by Blogger.