കാനഡയുടെ ക്രിസ്മസ് മനോഹാരിതയിൽ ക്രിസ്തുമസ് വീഡിയോ ഗാനം " റീസൺ ഫോർ ദി സീസൺ റിലീസായി .

കാനഡയുടെ തണുപ്പിൽ മഞ്ഞു മൂടപ്പെട്ട അന്തരീക്ഷത്തിൽ ആഘോഷരാവുകൾക്ക് നിറംപകർന്നു കൊണ്ട് ക്രിസ്തുമസ്
വന്നെത്തുകയാണ്. 

അത് കൊണ്ട് തന്നെ കാനഡയുടെ മണ്ണിലല്ലാതെ ഇത്തരത്തിൽ ഒരു ക്രിസ്തുമസ് വീഡിയോ ഗാനം മറ്റെവിടെയും സമ്പൂർണ്ണമാവില്ല. "റീസൺ ഫോർ ദി സീസൺ" എന്ന വീഡിയോ ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ജനങ്ങൾക്കിടയിൽ വൈറലാവുകയാണ്. 

ഹണി ആൻഡ് അനുരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കാനഡയിലെ വിഷ്വൽ ആർട്ടിസ്റ്റും മലയാളിയും നിരവധി സിനിമകളിൽ അസോസിയേറ്റ് ആർട്ട് ഡയറക്ടറായും വർക്ക് ചെയ്ത ഗബ്രിയേൽ ജോർജ്ജാണ് സംവിധാനംചെയ്തിരിക്കുന്നത്. കനേഡിയൻ ക്രിസ്തുമസിന്റെ ഭംഗി, സംസ്കാരം, പാരമ്പര്യം, ആഘോഷം, ആത്മീയ തലം എന്നിവയുടെസന്തുലിതാവസ്ഥയെഒരുമിച്ച്കൊണ്ടുവരുന്നതാവും ഈ മ്യൂസിക്കൽ ആൽബം.

ഹെക്ടർ ലൂയിസും റാണി ലൂയിസും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനവും രചനയും നിർവ്വഹിച്ചിരിക്കുന്നത് ഹെക്ടർ ലൂയിസ് തന്നെ  ആണ്. അനുരാജ് കല്ലറയ്ക്കൽ, ഹണി അനുരാജ്, ഡാരൻ ഡേവിഡ്, ഡെർസിക് ജോബ്, ഡെബി ഫിലോ, ഡെൻവർ ആന്ദ്രെ കല്ലറക്കൽ, സെബിൻ പുളിക്കൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചായാഗ്രഹണം റോബിൻസൺ നെൽസണും, ഡാൻ ലൂയിസ് സൗണ്ട് ഡിസൈനും മിക്സിങ്ങും ചെയ്തിരിക്കുന്നു. എഡിറ്റിംഗ് നിഖിൽ വേണു, ലൈൻ പ്രൊഡ്യൂസർ സെബിൻ പുളിക്കൻ, വാർത്ത പ്രചാരണം: പി ശിവപ്രസാദ്.

No comments:

Powered by Blogger.