ഉടൂമ്പിലെ കള്ളുപാട്ടിന് റീമിക്സ് : ഹരീഷ് പേരടിയും അലൻസിയർ ലേ ലോപ്പസും ഗായകർ.



സെന്തില്‍ രാജാമണി, ഹരീഷ് പേരടി, അലന്‍സിയര്‍, മനുരാജ്, അഞ്ജലിന തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത " ഉടുമ്പ്"  നാളെ പ്രദര്‍ശനത്തിന് 
എത്താനിരിക്കെ ഇതിനോടകം സൂപ്പര്‍ഹിറ്റായി കഴിഞ്ഞ ചിത്രത്തിലെ കള്ളുപാട്ടിന്റെറീമിക്‌സ്പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഈ പാട്ടിന്റെ ഒറിജിനല്‍ റിലീസായത്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സാനന്ദ് ജോര്‍ജാണ്. ഇമ്രാന്‍ഖാനായിരുന്നു ഗായകന്‍. പാട്ട് അന്നുതന്നെ വൈറലായിരുന്നു.റിലീസിന് മുന്നോടിയായി ആ കള്ളുപാട്ടിനൊരു റീമിക്‌സ് വേണമെന്നുള്ളത് സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിന്റെ ആഗ്രഹമായിരുന്നു.

തുടര്‍ന്നാണ് ആ പാട്ട് പാടാനായി ഹരീഷ് പേരടിയെയും അലന്‍സിയറെയും വിളിക്കുന്നത്. ഈ കള്ളുപാട്ടില്‍ പാടി അഭിനയിച്ചിരിക്കുന്ന ഒരാള്‍ കൂടിയാണ് ഹരീഷ് പേരടി.

പി. ശിവ പ്രസാദ്.
( വാർത്താ പ്രചരണം ) 



#KalluPattu #KannanThamarakkulam​ #

No comments:

Powered by Blogger.