വേദ സുനിലിൻ്റെ പുസ്തക പ്രകാശനം ഇന്ന് .

പ്രശസ്ത ചലച്ചിത്ര സംവിധായകൻ സുനിലിൻ്റേയും, നിർമ്മാതാവ് ബിന്ദുവിൻ്റേയും മകൾ വേദ സുനിലിൻ്റെ ആദ്യ പുസ്തകമായ പന്ത്രണ്ട് മണിയും 18 വയസ്സും എന്ന ഗ്രന്ഥം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക്  വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ മാഹിയിൽ പ്രകാശനം ചെയ്യും. 

നടൻ സുരാജ് വെഞ്ഞാറമൂട് ഏറ്റുവാങ്ങും.
അഞ്ചാം ക്ലാസ്സ് വരെ വിദ്യാലയത്തിലും, പിന്നീട് ഗുരുകുല സമ്പ്രദായത്തിൽ പന്ത്രണ്ട് വർഷക്കാലം ഭാരത സഞ്ചാരത്തിലൂടേയും, പൗരാണികവും, ആധുനീകവുമായ ഗ്രന്ഥങ്ങളിലൂടേയുമാണ് തുടർപഠനം '
അച്ഛൻ സുനിലിനൊപ്പം' അസി: ഡയറക്ടറായും, ഒരു ചിത്രത്തിൻ്റെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തിനേയും, യാത്രകളേയും ഏറെ ഇഷ്ടപ്പെടുന്ന വേദ, അച്ഛൻ്റ പാത പിന്തുടർന്ന് സിനിമാ സംവിധാനത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. ഗ്രീൻ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 

No comments:

Powered by Blogger.