വിധി ( ദി വെർഡിക്ട് ) ഡിസംബർ മുപ്പതിന് തിയേറ്ററുകളിലേക്ക്.


അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും  ചേര്‍ന്ന് നിര്‍മ്മിച്ച് കണ്ണൻ താമരാക്കുളം സംവിധാനം ചെയ്യ്ത ചിത്രം 'വിധി (ദി വെർഡിക്ട്) ഡിസംബർ 30ന് തീയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. 

സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ക്യാമറമാന്‍. വി.ടി.ശ്രീജിത്ത് എഡിറ്ററാകുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസാണ്. 'മരട് 357'എന്നായിരുന്നു ചിത്രത്തിന്റെ ആദ്യം തീരുമാനിച്ച പേര് എന്നാൽ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 'മരട് 357'എന്ന സിനിമയുടെ പേര് വിധി-(ദി വെര്‍ഡിക്ട്) എന്നാക്കി മാറ്റിയിരുന്നു.  കേരളക്കരയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ലാറ്റു പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരമാണ് സിനിമ.

അനൂപ് മേനോൻ, ധര്‍മ്മജന്‍ ബോല്‍ഗാട്ടി എന്നിവർക്കൊപ്പം ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജല്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, നിലീന തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. കണ്ണൻ താമരാക്കുളം സംവിധാനം ചെയ്ത് സെന്തിൽ കൃഷ്ണ നായകാനായെത്തിയ 'ഉടുമ്പ്' കുടുംബ പ്രേക്ഷകരടക്കം ഇതിനോടകം നെഞ്ചിലേറ്റി തീയ്യേറ്ററുകളിൽ മുന്നേറുകയാണ്.

വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.