മനുഷ്യൻ്റെ നിസഹായതകളും മാനറിസങ്ങളും ചേർന്ന ലാൽ ജോസിൻ്റെ " മ്യാവൂ" .


സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ലാല്‍ജോസ് സംവിധാനം ചെയ്യുന്ന " മ്യാവൂ " ക്രിസ്തുമസ് റിലീസായി തീയേറ്ററുകളിൽ എത്തി. 

പിതാവിൻ്റെ  ഏറ്റെടുത്ത ബിസിനസ്സ് റാസൽ അൽ ഖൈമയിൽ  നടത്തുന്ന  
ദസതകീറിൻ്റെയും ഭാര്യ സുലേഖയുടെയും മൂന്ന് മക്കളുടെയും കഥയാണ് സിനിമയുടെ പ്രമേയം. 
ദസ്തകീറിൻ്റെ മുൻ കോപവും സുലേഖയുടെ വാശിയും ചേരുന്ന കുടുംബ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണിത്. ഡ്രൈവർ ചന്ദ്രനും, ഡയാന എന്ന പൂച്ചക്കുട്ടിയും മറ്റ് കഥാപാത്രങ്ങളാണ് .

ഒരു പ്രത്യേക സാഹചര്യത്തിൽ കുടു:ബത്തെ വിട്ട് സുലേഖ തൻ്റെ വിട്ടിലേക്ക് പോകുന്നു. ഇതേ തുടർന്ന് ദസ്തകീറിൻ്റെ ജീവിതത്തിൽ പല  പ്രശ്നങ്ങളും സ്വഷ്ടിക്കുന്നു.

'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്‍' എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന " മ്യാവൂ " എന്ന സിനിമയില്‍  സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം മൂന്ന്  കുട്ടികളും ഒരു വേലക്കാരിയും  ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു.

പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ ചിത്രീകരിച്ച ചിത്രമാണ് 'മ്യാവു'.തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല തന്നെ  ഈ ചിത്രം  നിര്‍മ്മിച്ചിരിക്കുന്നു.  

ഛായാഗ്രഹണം അജ്മല്‍ ബാബുവും ,സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതവും  പകരുന്നു. ലെെന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍,കല-അജയന്‍ മങ്ങാട്,മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസെെന്‍-സമീറ സനീഷ്,
സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍,എഡിറ്റര്‍-രഞ്ജന്‍  എബ്രാഹം,  ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘു രാമ വര്‍മ്മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍.വാര്‍ത്ത പ്രചരണം:എ എസ് ദിനേശ്. എൽ.ജെ ഫിലിംസ് ചിത്രം തീയേറ്ററുകളിൽ  എത്തിച്ചിരിക്കുന്നു. 

ദസ്തകീറായി സൗബിൻ സാഹിറും ,സുലേഖയായി മംമ്ത മോഹൻദാസും , ഡ്രൈവർ    ചന്ദ്രനായി ഹരിശ്രീ യൂസഫും, ഉസ്താദായി സലിംകുമാറും  
മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു.വേലക്കാരിയായി എത്തുന്ന അസർബൈജാൻ സ്വദേശിനിയും നന്നായി അഭിനയിച്ചിട്ടുണ്ട്.   

ഗൾഫിൽ ജീവിക്കുന്ന മലയാളി കുടുംബത്തിൻ്റെ കഥയാണ് ലാൽജോസ് " മ്യാവു "വിൽ  പറയുന്നത്.  ഈ ചിത്രം ഒരു ഫാമിലി ഡ്രാമ ഗണത്തിൽ ഉൾപ്പെടുത്താം. 


Rating : 3 / 5.
സലിം പി. ചാക്കോ .
cpk desk 


 

No comments:

Powered by Blogger.