" ഒരു താത്വിക അവലോകനം " ഓഫിഷ്യൽ ട്രെയിലർ റിലീസ് ചെയ്തു.


 "ഒരു താത്വിക അവലോകനം" 
ഓഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു.  ജോജു ജോർജ്ജ്, നിരഞ്ജ് രാജു,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ,യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിച്ച് അഖിൽ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ഒരു താത്വിക അവലോകനം " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

ഡിസംബർ 31ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽഷമ്മിതിലകന്‍,
മേജര്‍രവി,പ്രേംകുമാർ,
ബാലാജി ശര്‍മ്മ,വിയാൻ,
ജയകൃഷ്ണൻ,നന്ദൻ ഉണ്ണി,
മാമുക്കോയ,പ്രശാന്ത് അലക്സ്,മന്‍രാജ്,ഉണ്ണിരാജ് , സജി  വെഞ്ഞാറമൂട്,പുതുമുഖം അഭിരാമി,ശെെലജ തുടങ്ങിയവരും അഭിനയിക്കുന്നു.

വിഷ്ണു നാരായണന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.കെെതപ്രം,
മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു.ശങ്കർ മഹാദേവൻ,മധു ബാലകൃഷ്ണൻ,ജോസ് സാഗർ ,
രാജാലക്ഷ്മി എന്നിവരാണ് ഗായകർ.പശ്ചാത്തല സംഗീതം-ഷാൻ റഹ്മാൻ,എഡിറ്റിംങ്-ലിജോ പോള്‍.പ്രൊജ്റ്റ് ഡിസെെന്‍-ബാദുഷ, ലൈൻ പ്രൊഡ്യുസർ-മേലില രാജശേഖരൻ,പ്രൊഡക്ഷൻ കണ്‍ട്രോളർ-എസ്സാ കെ എസ്തപ്പാന്‍,കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തുപയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു,പരസ്യകല-അധിന്‍ ഒല്ലൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോസ്,ഫിനാൻസ് കൺട്രോളർ-സുനിൽ വേറ്റിനാട്,
പ്രൊജക്റ്റ് മെന്റർ-ശ്രീഹരി.

പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണ് " ഒരു താത്വിക അവലോകം ".

എ.എസ് ദിനേശ്.
( പി.ആർ. ഓ ) 

No comments:

Powered by Blogger.