"ദി ഡാർക്ക് സീക്രട്ട് " ട്രെയിലർ പുറത്തിറക്കി.



മാജിക്കൽ ട്രിയങ്കിലിന്റെ ബാനറിൽ, ജോമോൻ ജോർജ്ജ്, സാബു മാണി എന്നിവർ ചേർന്ന് സംവിധാനം  ചെയ്യുന്ന "ദി ഡാർക്ക്‌ സീക്രട്ട് "എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രൈലെർ   റിലീസായി.

കേരളത്തിലുംഅയർലണ്ടിലുമായി ചിത്രീകരിക്കുന്ന ഈ സിനിമയിൽ സന്തോഷ്‌ കിഴാറ്റൂർ പ്രധാന വേഷത്തിൽ എത്തുന്നു. സാമൂഹിക പ്രസക്തമായ യാഥാർഥ്യങ്ങൾ വിശകലനം ചെയ്യുന്ന സസ്‍പെൻസ് ത്രില്ലർ മൂവിയിൽ, വ്യത്യസ്തമായ പ്രമേയം  വ്യത്യസ്ത കളോടെ  അവതരിപ്പിക്കുന്നു.

ഈ സിനിമ  ഒരുപാട് ചിന്തിപ്പിക്കുകയും  ലോകം തിന്മയുടെതല്ല  മറിച്ച് നന്മയുടെ  ആണെന്നും, ഈ ഭൂമിയിൽ നൻമയുടെ സുഗന്ധം പടർത്തുന്നത്, നമ്മുടെ നല്ല ചിന്തകളും, പ്രവർത്തനങ്ങളും ആണ് എന്ന്  സമൂഹത്തോട്  പറയുന്ന ഒരു നന്മയുടെ സന്ദേശമാണ്  ഈ സിനിമ. "ഒരു സിനിമ എന്താകണം എന്നും  കല ഒരു സംസ്കാരമാണെന്നും  ഈ സിനിമ നമ്മളെ ഓർമ്മപ്പെടുത്തും"
സംവിധായകരായ ജോമോൻ ജോർജ്ജ്,സാബു മാണി എന്നിവർ പറഞ്ഞു.

മേക്കിങ്ങിൽ എറെ പുതുമകൾ നിറഞ്ഞ ഈ സിനിമ കച്ചവടസിനിമ മേഖലകളിൽ എറെ  ചർച്ച ആയിട്ടുണ്ട്.  മാറ്റമുണ്ടാകേണ്ട കാലത്തിന്റെ നിയമങ്ങൾക്ക് മുന്നിൽ ചുഷണം നേരിടുന്ന ജനങ്ങൾക്ക് ഒരു നേരിന്റെ മറുപടി ആയിരിക്കും ഈ സിനിമ. 

ക്യാമറ-മഹേഷ്‌, സംഗിതം -ജിജി തോംസൺ,ജയകാർത്തി, അസോ ഡയറക്ടർ -അജിത്,
എഡിറ്റിംഗ് -മണി,
മേക്കപ്പ്-പിയുഷ് പുരുഷു.
വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.