കുഞ്ഞെൽദോ ഓഫീഷ്യൽ ട്രെയിലർ ഡിസംബർ പതിനൊന്നിന് വൈകിട്ട് ഏഴിന് ലുലുമാളിലും , വൈകിട്ട് എട്ടിന് യുട്യൂബിലും റിലീസ് ചെയ്യും.
ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " കുഞ്ഞെൽദോ " .ഡിസംബർ 24ന് ചിത്രം തീയേറ്ററുകളിൽ എത്തും.
കുഞ്ഞെൽദോ
ഓഫീഷ്യൽ ട്രെയിലർ ഡിസംബർ പതിനൊന്നിന് വൈകിട്ട് ഏഴിന് ലുലുമാളിലും, വൈകിട്ട് എട്ടിന് യുട്യൂബിലും റിലീസ് ചെയ്യും .
ആസിഫ് അലി കുഞ്ഞെൽദോ ആയും ,ഗോപിക ഉദയൻ നിവേദിതയായും വേഷമിടുന്നു. സിദ്ദിഖ് ,രേഖ ,സുധീഷ് ,അശ്വതി ശ്രീകാന്ത് ,ജാസ്ന ജയദീഷ്, കൃതിക പ്രദീപ് ,അർജുൻ ഗോപാൽ ,അക്കു മേലാപറമ്പ് , ശ്രുതി രജനികാന്ത് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ,രഞ്ജൻ എബ്രഹാം എഡിറ്റിംഗും ,ഷാൻ റഹ്മാൻ സംഗീതവും നിർവ്വഹിക്കുന്നു. വാർത്ത പ്രചരണം എ.എസ്. ദിനേശാ ണ്.
സുവിൻ കെ. വർക്കിയും, പ്രശോഭ് കൃഷ്ണയും ലിറ്റിൽ ബിഗ് ഫിലിംസിൻ്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നു. സെഞ്ച്വറി ഫിലിംസാണ് " കുഞ്ഞെൽദോ " തിയേറ്ററുകളിൽ എത്തിക്കുന്നത്.
സലിം പി. ചാക്കോ.
cpk desk .
No comments: