" ഭീമൻ്റെ വഴി " നാളെ തീയേറ്ററുകളിൽ എത്തും. കുഞ്ചാക്കോബോബൻ , സൂരാജ് വെഞ്ഞാറംമൂട് , ചെമ്പൻ വിനോദ് ജോസ് ,ബിനു പപ്പു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ .


കുഞ്ചാക്കോ ബോബനും,  സൂരാജ് വെഞ്ഞാറംമൂടും  പ്രധാന കഥാപാത്രങ്ങളാകുന്ന    " ഭീമൻ്റെ വഴി " നാളെ 
( ഡിസംബർ 3) തീയേറ്റുകളിൽ എത്തും . അഷറഫ് ഹംസയാണ് സംവിധായകൻ .

രചന ചെമ്പൻ വിനോദ് ജോസും ,ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും, സംഗീതം വിഷ്ണു വിജയും ,എഡിറ്റിംഗ് നിസാമും ,ഗാനരചന മുഹ്സിൻ പരാരിയും ,ആക്ഷൻ സംവിധാനം സുപ്രീം സുന്ദറും നിർവ്വഹിക്കുന്നു.

ചെമ്പൻ വിനോദ് ജോസ് ,ഭഗത്  മാനുവേൽ ,ജിനു ജോസഫ് , ചിന്നു ചാന്ദ്നി , മേഘ തോമസ്, വിൻസി അലോഷ്യസ് ,ശബരീഷ് വർമ്മ , നിർമ്മൽ പാലാഴി, ബിനു പപ്പു ,ദിവ്യ എം. നായർ ,ആര്യ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.

ചെമ്പോസ്കി മോഷൻ പിക്ച്ചേഴ്സിൻ്റെയും ,ഓ പി.എം 
സിനിമാസിൻ്റെയും ബാനറിൽ ചെമ്പൻ വിനോദ് ജോസ്, ആഷിഖ് അബു ,റീമ കല്ലിങ്കൽ എന്നിവർ ചേർന്നാണ് " ഭീമൻ്റെ വഴി " നിർമ്മിച്ചിരിക്കുന്നത്. 

" തമാശ " എന്ന ചിത്രത്തിന് ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. " അങ്കമാലി ഡയറീസ് " എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ ഒരുക്കുന്ന ചിത്രമാണ് " ഭീമൻ്റെ വഴി " .

നാളെ ( ഡിസംബർ മൂന്നിന്)  ചിത്രം തിയേറ്ററുകളിൽ എത്തും. 


സലിം പി.ചാക്കോ.
cpk desk .
 

No comments:

Powered by Blogger.