വിനോദ് ഗുരുവായൂരിൻ്റെ " മിഷൻ - സി " ജനുവരിയിൽ ഓടിടിയിൽ റിലീസ് ചെയ്യും.



വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത " മിഷൻ-സി "  ഇന്ത്യയിലുടനീളം മേപ്പാടൻ ഫിലിംസ് റിലീസ് തിയേറ്ററുകളിൽ  എത്തിച്ചുവെങ്കിലും സിനിമ പിൻവലിച്ചിരുന്നു. വേണ്ടത്ര ഷോകളും ,തിയേറ്ററുകളും കിട്ടാത്തതിനെ  തുടർന്നാണ് ചിത്രം പിൻവലിച്ചത്. 

Mission - C ജനുവരിയിൽ ഓടിടിയിൽ റിലീസ് ചെയ്യുമെന്നാണ്  ഇപ്പോൾ അറിയുന്നത് .

യുവനടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'മിഷന്‍ സി'. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന "മിഷൻ-സി"എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രത്തിൽ
മീനാക്ഷി ദിനേശാണ് നായിക.

പ്രശസ്ത സംവിധായകന്‍ ജോഷിയുടെ "പൊറിഞ്ചു മറിയം ജോസ് " എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് " മിഷന്‍-സി ".മേജര്‍ രവി, കൈലാഷ് ,ജയകൃഷ്ണൻ, ഋഷി തുടങ്ങിയപ്രമുഖരും അഭിനയിക്കുന്നു.

സുശാന്ത് ശ്രീനി
ഛായാഗ്രഹണംനിര്‍വ്വഹിക്കുന്നു.സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.വിജയ് യേശുദാസ്,അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനില റഹ്മാന്‍,സ്റ്റില്‍സ്-ഷാലു പേയാട്,ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍.
വാര്‍ത്ത പ്രചരണം:
എ.എസ്. ദിനേശ്.


സലിം പി. ചാക്കോ .
cpk desk .
 
 

No comments:

Powered by Blogger.