ലോക റിക്കാർഡ് നേട്ടവുമായി എത്തിയ " കുട്ടിദൈവം " മാറ്റിനി ഡോട്ട് ലൈവിലും നീൽ സ്ട്രീമിലും റിലീസായി.

ഡോ. സുവിദ് വിൽസൺ  സംവിധാനവും നിർമ്മാണവും നിര്‍വ്വഹിച്ച "കുട്ടി ദൈവം" ഇനി പ്രേക്ഷകരുടെ മുന്നിലേക്കെത്തി. 

നീൽ സ്ട്രീമിലൂടെയും മാറ്റിനീ ഡോട്ട് ലൈവിലൂടെയും 'കുട്ടിദൈവം' ഇന്നെത്തി.  ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോർട്ട് ഫിലിം എന്ന ലോക റെക്കോർഡിന്റെ നിറവിൽ നിൽക്കെയാണ് ഇപ്പോൾ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. 

ഓരോ സീനുകളും ഒറ്റ ഷോട്ടിൽ ചിത്രീകരിക്കുകയും കേന്ദ്ര കഥാപാത്രത്തെ സിനിമയ്ക്ക് പുറത്ത് കാണിക്കുന്നില്ല എന്നതാണ് ഈ ഷോർട്ട് മൂവിയുടെ മറ്റൊരു പ്രത്യേകത.പ്രശസ്ത മാധ്യമ പ്രവർത്തകന്‍ സജീവ് ഇളമ്പല്‍  തിരക്കഥരചിച്ചിരിക്കുന്ന  ചിത്രത്തിന്റെ കഥ സംവിധായകന്‍റെ  തന്നെയാണ്. ഛായാഗ്രഹണം സനൽ ലസ്റ്റർ കൈകാര്യം ചെയ്തു.

എഡിറ്റർ-നിഹാസ് നിസാർ, ആർട്ട്-ഓമനക്കുട്ടൻ, മേക്കപ്പ് നിഷ ബാലൻ, കോസ്റ്റ്യൂം-രേഷ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ-ജോമോൻ ജോയ്, അസിസ്റ്റന്റ് ഡയറക്ടർ-റോബിൻ മാത്യു, അസിസ്റ്റന്റ് ക്യാമറാമാൻ-വിവേക് ​​എംഡി, പിആർഒ-സുനിത സുനിൽ, സ്റ്റിൽസ്-അരുൺ ടിപി, ഡബ്ബിംഗ് ( നായിക) -കൃപ പ്രകാശ്
പ്രജോദ് കലാഭവൻ, പ്രശാന്ത് അലക്സാണ്ടർ, നസീർ സംക്രാന്തി, പാലാ അരവിന്ദൻ, കണ്ണൻ സാഗർ, ഷഫീഖ് റഹ്മാൻ, കിടു ആഷിക്, സുദീപ് കാരക്കാട്ട്, സജി കൃഷ്ണ, അജീഷ് ജോസ്, അഷ്റഫ് ഗുരുക്കൾ, മാസ്റ്റർ കാശിനാഥൻ തുടങ്ങിയ മോളിവുഡിലെ പ്രശസ്ത അഭിനേതാക്കൾ ഈ സിനിമയിലെ മറ്റ് അഭിനേതാക്കളിൽ ഉൾപ്പെടുന്നു. 

പി.ശിവപ്രസാദ്, 
സുനിത സുനിൽ .
( പി.ആർ. ഓ ) 

No comments:

Powered by Blogger.