ആസിഫ് അലിയുടെ " കുഞ്ഞെൽദോ " ഡിസംബർ 24ന് തിയേറ്ററുകളിൽ എത്തും.


ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " കുഞ്ഞെൽദോ " .ഡിസംബർ  24ന്  ചിത്രം തീയേറ്ററുകളിൽ എത്തും. 

ആസിഫ് അലി കുഞ്ഞെൽദോ ആയും ,ഗോപിക ഉദയൻ നിവേദിതയായും വേഷമിടുന്നു. സിദ്ദിഖ് ,രേഖ ,സുധീഷ് ,അശ്വതി ശ്രീകാന്ത് ,ജാസ്ന ജയദീഷ്, കൃതിക പ്രദീപ് ,അർജുൻ ഗോപാൽ ,അക്കു മേലാപറമ്പ് , ശ്രുതി രജനികാന്ത് എന്നിവരും ഈ ചിത്രത്തിൽ  അഭിനയിക്കുന്നു. 

സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ,രഞ്ജൻ എബ്രഹാം എഡിറ്റിംഗും ,ഷാൻ റഹ്മാൻ സംഗീതവും നിർവ്വഹിക്കുന്നു. 

സുവിൻ കെ. വർക്കിയും, പ്രശോഭ്  കൃഷ്ണയും ലിറ്റിൽ ബിഗ് ഫിലിംസിൻ്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നു. സെഞ്ച്വറി ഫിലിംസാണ് " കുഞ്ഞെൽദോ " തിയേറ്ററുകളിൽ എത്തിക്കുന്നത്. 

സലിം പി. ചാക്കോ.
cpk desk . 
 

No comments:

Powered by Blogger.