തീയേറ്ററുകളിൽ ഉൽസവപൂരം തിർക്കാൻ " അജഗജാന്തരം " ഡിസംബർ 23ന് എത്തും.
ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " അജഗജാന്തരം " " സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ " എന്ന സിനിമയുടെ വൻ വിജയത്തെ തുടർന്ന് ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ ചിത്രം ഡിസംബർ 23ന് തീയേറ്ററുകളിൽ എത്തും.
ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്ന് അവിടെ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അരങ്ങേറുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളുമാണ് അജഗജാന്തരത്തിന്റെ പ്രമേയം.
ആന്റണി വർഗ്ഗീസ് , ചെമ്പൻ വിനോദ് ജോസ് , അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിൽഅഭിനയിക്കുന്നു.
സുധി കോപ്പ , സാബുമോൻ ,
വിജീലിഷ് , ലുക്ക്മാൻ അവറാൻ , ജാഫർ ഇടുക്കി, കിച്ചു ടെല്ലസ് , സിനോജ് വർഗ്ഗീസ് , വിനീത് വിശ്വം, ബിറ്റോ ഡേവിസ് ,രാജേഷ് ശർമ്മ ,ടിറ്റോ വിൽസൺ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവേൽ ജോസഫ്, അജിത്ത് തലാപ്പള്ളി എന്നിവരാണ് നിർമ്മാണം. തിരക്കഥ കിച്ചു ടെല്ലസ് ,വിനീത് വിശ്വം എന്നിവരും, ഛായാഗ്രഹണം ജിന്റോ ജോസഫും, എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവ്വഹിക്കുന്നു.
സെൻട്രൽ പിക്ച്ചേഴ്സാണ് " അജഗജാന്തരം " വിതരണം ചെയ്യുന്നത്.
സലിം പി. ചാക്കോ .
http://www.cinemaprekshakakoottayma.com

No comments: