തണ്ണീർ മത്തൻ ദിനങ്ങളിലെ അശ്വതി ടീച്ചറെ മലയാളികൾക്ക് പരിചയപെടുത്തേണ്ട ആവശ്യമില്ല. വിനീത് ശ്രീനിവാസന്റെ ജോഡിയായി ആ സിനിമയിൽ നമ്മളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് അശ്വതി ടീച്ചർ.
യുവ സംവിധായകൻ ബിലഹരിയുടെ സഹോദരി കൂടിയായ ശ്രീരഞ്ജിനിയാണ് ആ കഥാപാത്രം ഭംഗിയായി അവതരിപ്പിച്ചത്.
'തണ്ണീർ മത്തൻ ദിനങ്ങൾ'ക്ക് ശേഷം മറ്റൊരു മികച്ച കഥാപാത്രവുമായി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന 'അജഗജാന്തര'ത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്കെത്തുകയാണ് ശ്രീരഞ്ജിനി.
ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രമായിരിക്കും ശ്രീരഞ്ജിനിയുടെ മീര. ചിത്രത്തിന്റെ എഴുത്തുകാരൻ കൂടിയായ വിനീത് വിശ്വത്തിന്റെ കഥാപാത്രം വിനുവിന്റെ റൊമാന്റിക് ഇൻട്രെസ്റ്റ് ആയാണ് ചിത്രത്തിൽ ശ്രീരഞ്ജിനി എത്തുന്നത്.
ഉത്സവപ്പറമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ചിത്രത്തിൽ ആൻ്റണി പെപ്പെയോടൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങൾ ആണ് ചിത്രത്തിൻ്റെ പ്രമേയം.
ചിത്രത്തിന്റെ നോൺ ജി.സി.സി ഓവർസീസ് റിലീസ് ഏറ്റെടുത്ത് കെ.ഡബ്ല്യു ടാക്കീസ്. ചിത്രം ഡിസംബർ 23ന് റിലീസ് ചെയ്യും.
Subscribe to:
Post Comments
(
Atom
)

No comments: