" Its My Law " ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

ഫിലിംഫോറസ്റ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സൂരജ് വാവ നിർമ്മിക്കുന്ന 'Its My Law' യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാ​ഗതനായ അനീഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന  ചിത്രമാണ് 'Its My Law' (ഇത് എന്റെ നിയമം). 

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നർ ആരൊക്കെയാണെന്ന് അണിയറ പ്രവർത്തകർ  പുറത്തുവിട്ടിട്ടില്ല. പ്രമുഖ താരങ്ങളുടെ  ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയത്.

ചിത്രത്തിലെ നായികാ-നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മലയാള സിനിമയിലെ പ്രമുഖ താരങ്ങളായിരിക്കും എന്ന സൂചനയുണ്ട്. സീമാ ജി നായർ, കൊളപ്പുള്ളി ലീല, മോളി കണ്ണമാലി, ശിവജി ​ഗുരുവായൂർ, ജയൻ ചേർത്തല, ചെമ്പിൽ അശോകൻ, അൻവർ സാദത്ത്, സ്റ്റെന, തങ്കച്ചൻ‌, ബിനു അടിമാലി, കൊച്ചുപ്രേമൻ, സാജു കൊടിയൻ, രാജ സാഹിബ്, കൃഷ്ണപ്രഭ എന്നിരാണ് മറ്റ് താരങ്ങൾ‌. ക്യാമറ - അരുൺ രവി, സം​ഗീതം - സ്വിസ് ബാബു, പശ്ചാത്തലസം​ഗീതം - ജെസിൻ ജോർജ്, ലിറിക്സ് - അജീവ് ആലുങ്കൽ, കരീം എടക്കര, രാജൻ പീരുമേട്, എഡിറ്റർ -ജെറിൻ രാജ്, കോസ്റ്റ്യൂം - പ്രസാദ് അന്നക്കര, സി.എം.ഒ - റെക്സ് ജോസഫ്,  കാസ്റ്റിങ് ഡയറക്ടർ - രാജേഷ് ആർ, ആർട്ട് ​- ഗിരീഷ്. മേക്കപ്പ് - മിറ്റ ആന്റണി, കോറിയോ​ഗ്രഫി - ഡെസ്മോൻ ബാരെ, സ്റ്റിൽസ് - ജെഷീർ ജലീൽ, പ്രൊഡക്ഷൻ കൺട്രോളർ - ശശി പൊതുവാൾ, പ്രൊഡക്ഷൻ മാനേജർ - ഇർഷാദ് കൊടുങ്ങല്ലൂർ, പ്രൊജക്ട് ഡിസൈനർ - അൻസിൽ ജലീൽ, ഫിനാൻഷ്യൽ മാനേജർ - മിലൻ പി സിജു, മീഡിയ കോർഡിനേറ്റർ - ഷാ ഷബീർ, ‍‍ഡിസൈൻ - സി ആർ ഇ ഏ. പി.ആർ.ഒ : മഞ്ചു ​ഗോപിനാഥ്.

No comments:

Powered by Blogger.