സേതുരാമയ്യർ സി.ബി.ഐ. അഞ്ചാം ഭാഗം ചിത്രീകരണം ഉടൻ തുടങ്ങുന്നു. മമ്മൂട്ടിയും ,കെ.മധുവും ,എസ്.എൻ സ്വാമിയും മെഗാഹിറ്റിനായി വീണ്ടും.

സി.ബി.ഐ പരമ്പര   
മലയാളത്തില്‍ ഒരുക്കി വലിയ ആരാധകരെ ഉണ്ടാക്കിയ ടീം ആണ് കെ. മധുവും എസ്.എൻ  സ്വാമിയും. മമ്മൂട്ടി സേതുരാമയ്യരായി അഭിനയിച്ച  നാല് സിനിമകളും  വൻ  ഹിറ്റുകളായിരുന്നു. 

ദീലിഷ് പോത്തൻ ,ലിജോ ജോസ് പെല്ലിശ്ശേരി, സൗബിന്‍ ഷാഹിര്‍, ആശാ ശരത്, സായ്കുമാര്‍, രണ്‍ജി പണിക്കര്‍ എന്നിവരാണ് അഞ്ചാം ഭാഗത്തിലെ പ്രധാന താരങ്ങൾ. 

എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത് പുറത്തിറക്കിയ സി.ബി.ഐ ചലച്ചിത്ര പരമ്പരയിലെ  പ്രധാന കഥാപാത്രമാണ്സേതുരാമയ്യര്‍. 
ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് (1988), ജാഗ്രത (1989), സേതുരാമയ്യര്‍ സി.ബി.ഐ (2004), നേരറിയാന്‍ സി.ബി.ഐ. (2005) എന്നീ ചലച്ചിത്രങ്ങളിലാണ് സേതുരാമയ്യര്‍ കഥാപാത്രമായത്.  പ്രത്യേക രൂപഭാവവുംവസ്ത്രധാരണരീതിയും കുറ്റാന്വേഷണത്തിലെ വേറിട്ട വഴികളും സേതുരാമയ്യരെ പ്രേക്ഷകർ സ്വീകരിച്ചു. 

ഒരു സിനിമക്ക് അഞ്ചാം ഭാഗം
ഇത് ഇന്ത്യൻ സിനിമാ ചരിത്രത്തിലാദ്യം. സി .ബി.ഐ അഞ്ചാം പാർട്ട് ഉടൻ ചിത്രീകരണം ആരംഭിക്കും. 


സലിം പി. ചാക്കോ .
cpk desk.

No comments:

Powered by Blogger.