രക്ഷകനായി വന്ന " കുറുപ്പ് " സിനിമയുടെ ഘാതകനാകുമോ തീയേറ്ററുകൾ ?

കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ടിരുന്ന തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ പുതുജീവനേകി പ്രദർശനത്തിനെത്തിയ ചിത്രമാണ്  ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. 

നിരവധി ഹൗസ്‌ഫുൾ ഷോകളും എക്സ്ട്രാ ഷോകളുമെല്ലാമായി തീയറ്ററുകളിലേക്ക് പ്രേക്ഷകരുടെ വമ്പൻ കടന്നുകയറ്റം ഒരു വലിയ ഇടവേളക്ക് ശേഷം കാണുവാൻ കുറുപ്പ് കാരണമായി. 

അൻപത് കോടി കളക്ഷൻ കുറിച്ച ചിത്രം തീയറ്ററുകൾക്കും വമ്പൻ ലാഭമാണ് നേടിക്കൊടുത്തുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ അതേ തീയറ്ററുകാർ കുറുപ്പിനോടും നിർമ്മാതാക്കളോടും വഞ്ചന കാണിച്ചിരിക്കുന്നതായി വേഫെറർ ഫിലിംസ് റിലീസ് പരാതിപ്പെട്ടിരിക്കുകയാണ്. 

50% ഒക്യുപൻസിയിലാണ് സര്‍ക്കാര്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്‌. എന്നാൽ അതിന് വിരുദ്ധമായി പല തീയറ്ററുകളിലും 50% ഒക്യുപൻസിയിൽ കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തുകയുംചെയ്‌തുവെന്നാണ് പരാതി. ഫിയോക്ക് ഇത് സംബന്ധിച്ച് തീയറ്ററുകാർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇത് തീയറ്ററുകാരുംറെപ്രെസെന്ററ്റീവ്സും തമ്മിലുള്ള
അവിശുദ്ധ ബന്ധത്തിന്റെ ബാക്കിപത്രമാണെന്നും കോടികളാണ് അവർ വെട്ടിച്ചെടുത്തതെന്നും ഫിയോക് പ്രസിഡണ്ട് ഇക്കാര്യത്തിൽ പ്രതികരിച്ചു. തീയറ്റർ ഉടമകൾക്ക് അയച്ച കത്ത് താഴെ ചേർക്കുന്നു.

സര്‍ക്കാര്‍ 50% ഒക്യുപൻസിയിൽ തീയേറ്ററുകളില്‍ പ്രദര്‍ശനം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്‌. ഇതിന്‌ വിരുദ്ധമായി പല തീയേറ്ററുകളിലും 50% ഒക്യുപൻസിയിൽ കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തുകയും ഇത്‌ DCRല്‍ കാണിച്ചിട്ടില്ലായെന്നും വേഫെറർ ഫിലിംസ് റിലീസിന്റെ പക്കല്‍ നിന്നും സംഘടനയ്ക്ക്‌ പരാതി ലഭിച്ചിട്ടുണ്ട്‌. 

ഒരു പടവും റിലീസ്‌ ചെയ്യാന്‍ ധൈര്യപ്പെടാതിരുന്ന സമയത്ത്‌ എല്ലാ തീയേറ്ററുകളിലും പടം തന്ന്‌ സഹായിച്ച അവരോട്‌ വളരെ വലിയ വഞ്ചനയാണ്‌ തീയേറ്ററുകളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്‌. അവര്‍ക്ക്‌ വന്നിരിക്കുന്ന നഷ്ടത്തിന്‍റെ കണക്ക്‌ അറിയുവാന്‍ എല്ലാ തീയേറ്ററുകളുടെയും 2021 നവംബർ 12 മുതലുള്ള സിസിടിവി ഫൂട്ടേജസ് അവര്‍ ചോദിക്കുമ്പോള്‍ നല്‍കണം.

പടം ഓരോ ഷോ ക്ലോസ് ചെയ്ത്‌ കഴിയുമ്പോളും അവര്‍ തന്നിരിക്കുന്ന ഫോണ്‍ നമ്പറിലേക്ക്‌ കളക്ഷൻ ഡീറ്റൈൽസ് ക്ലാസ് വൈസ് അയച്ചു കൊടുക്കണം. അവരുടെ ഈ രണ്ട്‌ ആവശ്യങ്ങളുംന്യായമാണെന്നുള്ളതിനാല്‍ അവര്‍ക്ക്‌ നമ്മില്‍ വിശ്വാസം ഉണ്ടാകേണ്ടതിനും സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിനും വേണ്ടി എല്ലാ തീയേറ്ററുകളും ഇക്കാര്യത്തില്‍ സഹകരിക്കേണ്ടതാണെന്നും സംഘടന ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച കുറുപ്പ് ലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ് കുറുപ്പ്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ വിജയം കുറിച്ചിരിക്കുകയാണ്.

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, അന്തരിച്ച പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ്  റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ്  പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ  ദീപക് പരമേശ്വരൻ, പി ആർ ഒ ആതിര ദിൽജിത്, സ്റ്റിൽസ്  ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ ആനന്ദ് രാജേന്ദ്രൻ & എസ്‌തെറ്റിക്‌ കുഞ്ഞമ്മ.

No comments:

Powered by Blogger.