നടനും സംവിധായകനുമായ ആർ. എൻ. ആർ മനോഹർ ( 61) അന്തരിച്ചു.


നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ (61) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ചഉച്ചയോടെയായിരുന്നു അന്ത്യം.

കെ.എസ് രവികുമാറിന്റെ ബാന്റ് മാസ്റ്റർ എന്ന ചിത്രത്തിൽസഹസംവിധായകനായാണ് തുടക്കം. പിന്നീട് അദ്ദേഹത്തിന്റെ സൂര്യൻ ചന്ദ്രൻ എന്ന ചിത്രത്തിലും പ്രവർത്തിച്ചു.

ഐ.വി.ശശി സംവിധാനം ചെയ്ത കോലങ്ങൾ എന്ന തമിഴ്ചിത്രത്തിലൂടെയാണ് മനോഹർ അഭിനയരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ ഐ.വി ശശിയുടെ സംവിധാന സഹായി കൂടിയായി പ്രവർത്തിച്ചു. 

ദിൽ, വീരം, സലിം, മിരുതൻ, ആണ്ടവൻ കട്ടലെെ, കാഞ്ചന 3, അയോ​ഗ്യ, കാപ്പാൻ, കെെതി, ഭൂമി, ടെഡി, 4 സോറി തുടങ്ങി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചു.

വിശാലിന്റെ " വീരമേ വാ​ഗൈ സൂഡും " എന്ന സിനിമയിലാണ്  അവസാനമായി  അഭിനയിച്ചത്. 

മനോഹറിൻ്റെ നിര്യാണത്തിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു
അനുശോചിച്ചു. 

No comments:

Powered by Blogger.