നടൻ ഭീമൻ രഘു സംവിധാന രംഗത്തേക്ക്.വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ  നടൻ  ഭീമന്‍ രഘു സംവിധാന രംഗത്തേക്ക്. 

" ചാണ" എന്നാണ് സിനിമയുടെ പേര്. ഭീമന്‍ രഘു തന്നെയാണ് ചിത്രത്തിലെ പ്രധാന
കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അജു വർഗ്ഗീസ് , കവിയൂര്‍ പൊന്നമ്മ, ജനാര്‍ദ്ദനന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അജി അയിലറയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്.

എസ്എം.ആര്‍ ഫിലിംസിന്റെ ബാനറില്‍ രഘു കായംകുളം, സുരേഷ് കായംകുളം, തടിയൂര്‍ കലേഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് " ചാണ"  നിര്‍മ്മിക്കുന്നത്. 

സലിം പി. ചാക്കോ . 


No comments:

Powered by Blogger.