പൊട്ടിച്ചിരിയുടെ പൂരം തീർത്ത് " ജാൻ .എ. മൻ " . ബേസിൽ ജോസഫ് പൊളിച്ചടുക്കി.


കാനഡയിലെ ഏകാന്തതയും നിരാശയുമെല്ലാം മറന്ന് തൻ്റെ മുപ്പതാം പിറന്നാൾ ആഘോഷിക്കാൻ നാട്ടിൽ എത്തുന്ന ജോയ് മോൻ്റെയും  കൂട്ടുകാരുടെയും കഥയാണ് നവാഗത സംവിധായകൻ  ചിദംബരം " ജാൻ. എ .മൻ " എന്ന സിനിമയിലൂടെ പറയുന്നത്.

ജോയ് മോൻ്റെ ( ബേസിൽ ജോസഫ്)  സുഹുത്തുക്കളാണ്  ചർമ്മ രോഗ വിദഗ്ദ്ധനായ ഡോ. ഫൈസൽ ( ഗണപതി) , സമ്പത്ത് ( അർജുൻ അശോകൻ ) എന്നിവർ. സമ്പത്തിൻ്റെ വലിയ വീട്ടിലാണ് ജോയ്മോൻ്റെ ജന്മദിനാഘോഷം നടക്കുന്നത്. അയൽപക്കത്തെ വീട്ടിൽ നടക്കുന്ന  മരണവും അതോടനുബന്ധിച്ചുള്ള സംഭവങ്ങളും,ഒളിഞ്ഞിരിക്കുന്ന പ്രണയവുമാണ് സിനിമയുടെ ഇതിവൃത്തം. 

ലാൽ, അർജുൻ അശോകൻ, ബാലു വർഗ്ഗീസ്, ഗണപതി,
ബേസിൽ ജോസഫ് ,ഗായകൻ സിദ്ധാർത്ഥ് മോനോൻ, അഭിരാം രാധാകൃഷ്ണൻ ,റിയ സൈറ, ഗംഗ മീര ,സജിൻ ഗോപു, ചെമ്പിൽ അശോകൻ, തങ്കം മോഹൻ,
എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നു. 

വിഷ്ണു തണ്ടാശ്ശേരി ഛായാഗ്രഹണവും , ബിജി ബാൽ പശ്ചാത്തല സംഗീതവും കിരൺദാസ് എഡിറ്റിംഗും, മാഷർ ഹംസം കോസ്റ്യൂമും, വിനേഷ് ബംഗ്ലാൻ കലാസംവിധാനവും ,ആർജി വയനാടൻ മേക്കപ്പും ,വി.വി. ചാർലി സ്റ്റിലും എന്നിവരും നിർവ്വഹിക്കുന്നു. ലക്ഷ്മി വാര്യർ, ഗണേഷ് മോനോൻ, സജിത്കുമാർ കെ, ഷോൺ ആൻ്റണി എന്നിവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. പി.കെ. ജിനുവാണ് പ്രൊഡക്ഷൻ കൺട്രോളർ. നടൻ ഗണപതിയുടെ സഹോദരനാണ് സംവിധായകൻ ചിദംബരം. 


ടൈറ്റിലിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ " മിഴിയോരം നനഞ്ഞൊഴുകും ...." എന്ന ഗാനംഉൾപ്പെടുത്തിയിരിക്കുന്നു. സംവിധായകൻ ബേസിൽ ജോസഫാണ് സിനിമയുടെ ഹൈലൈറ്റ്. അതുപോലെ " സേഫ് അല്ല " എന്ന പറയുന്ന ഗുണ്ടായി അഭിനയിച്ച ശരത്തും പ്രേക്ഷക ശ്രദ്ധ നേടി. 

ചിരിയുടെ പൂരത്തിന് ഈ സിനിമ തിരികൊളുത്തുമ്പോഴും നന്മയുള്ള കഥയും ഈ സിനിമയിൽ ഉണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. 

നവാഗതനായ ചിദംബരം അഭിനന്ദനം അർഹിക്കുന്നു.

Rating :  3.5 / 5.
സലിം പി. ചാക്കോ .

No comments:

Powered by Blogger.