കളക്ഷൻ റിക്കാർഡുകൾ ഭേദിച്ച് " കുറുപ്പ് " മുന്നേറുന്നു. ദുൽഖർ സൽമാൻ്റെ സുധാകരകുറുപ്പിനെ പ്രേക്ഷക സമൂഹം സ്വീകരിച്ച് കഴിഞ്ഞു.


ബോക്സോഫീസിൽ റെക്കോർഡ് കളക്ഷൻ നേടി കുറുപ്പ് മുന്നേറുന്നു . ആദ്യ ദിനം 6 കോടി 30 ലക്ഷം രൂപ നേടി മുൻ സിനിമകളുടെ  റിക്കാർഡുകൾ തകർത്ത്  മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.  

കുറുപ്പ് രണ്ടാം ദിവസവും, മൂന്നാം ദിവസവും വൻ തരംഗം തന്നെയാണ് സൃഷ്ട്ടിച്ചിരിക്കുന്നത്.
പ്രേക്ഷക സമൂഹത്തെ തീയേറ്ററുകളിൽ എത്തിക്കാൻ " കുറുപ്പിന് " കഴിഞ്ഞു. 

ദുൽഖർ സൽമാൻ്റെ താരപരിവേഷം തന്നെയാണ് സിനിമയുടെ പ്രധാന ഘടകം. 
സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി വൻ സഹായമാണ് ഈ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.  

പ്രതികൂലമായ കാലവസ്ഥയെ  പോലും അവഗണിച്ചാണ് പ്രേക്ഷകർ തീയേറ്ററുകളിൽ എത്തി കൊണ്ടിരിക്കുന്നത് എന്നതും പ്രധാനപ്പെട്ട കാര്യമാണ് .

ചൊവ്വാഴ്ചവരെ ഓൺലൈൻ ബുക്കിംഗ് ഫുൾ ആയി പോകുന്നു എന്നത് ചെറിയ കാര്യമല്ല. സിനിമ മേഖലയ്ക്ക് മൊത്തത്തിൽ വൻ പ്രതീക്ഷയാണ് ഈ സിനിമയുടെ വിജയത്തോടെ ഉണ്ടായിരിക്കുന്നത്. 

ഒരു പ്രമുഖ നടൻ്റെ ഫാൻസിൻ്റെ ഡീഗ്രേഡിംഗ് ഒരു തരത്തിലും ഈ സിനിമയെ ബാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ദുൽഖർ സൽമാൻ്റെ ഫാൻസുകാർക്ക് സിനിമയിൽ ആക്ഷൻ ഇല്ല എന്നത് ഒരു പോരായ്മയായി പറയുന്നുണ്ടായിരുന്നു.
അതൊന്നും സിനിമയെ ബാധിച്ചില്ല.  

ഇവരുടെയൊന്നും കൈകളിൽ അല്ല മലയാള സിനിമയുടെ  വിജയമെന്നും  സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരാണ് സിനിമയുടെ ശക്തിയെന്നും ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. 

ദുൽഖർ സൽമാൻ യംഗ് സൂപ്പർ സ്റ്റാർ പദവിലേക്ക് നിങ്ങുന്ന കാഴ്ചയാണ് നമുക്ക്  കാണുവാൻ കഴിയുന്നത്. 

ഡിസംബർ പതിനേഴിന് റിലീസ് ചെയ്യുന്ന " സല്യൂട്ട്  " എന്ന സിനിമയുടെ റിലീസോടെ ദുൽഖർ സൽമാൻ പുതിയ താര സാമ്രാജ്യം സൃഷ്ടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല .

സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.