പ്രശസ്ത ന്യത്ത സംവിധായകൻ ശിവശങ്കർ മാസ്റ്റർ ( 72) അന്തരിച്ചു.

പ്രശസ്ത നൃത്ത സംവിധായകൻ ശിവശങ്കർ മാസ്റ്റർ [72] അന്തരിച്ചു. കോവിഡിനെ തുടർന്ന് ആശുപത്രിൽ ചികിത്സയിലായിരുന്നു.

1948 ഡിസംബര്‍ ഏഴിന് ചെന്നൈയിലാണ് ശിവശങ്കര്‍ ജനിച്ചത്. ഏണ്ണൂറോളം സിനിമകള്‍ക്കായി നൃത്തസംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതില്‍ നിരവധി ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

തിരുടാ തിരുടി എന്ന ചിത്രത്തിലെ " മന്‍മദരാസ" , എസ്‌എസ് രാജമൗലവിയുടെ മഗധീര എന്ന ചിത്രത്തിലെ ധീരാ, ധീരാ, ബാഹുബലി, മഹാത്മ, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ എന്നുതുള്‍പ്പോടെ നിരവധി ചിത്രങ്ങളിലെഹിറ്റ്ഗാനങ്ങള്‍ക്കുംനൃത്തസംവിധാനമൊരുക്കിയിരുന്നു.  

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ശിവശങ്കർ മാസ്റ്ററിന്റെ ആശുപത്രി ചെലവുകള്‍ ഇക്കഴിഞ്ഞ ദിവസം നടന്‍മാരായ ധനുഷും , സോനൂ സൂദും നൽകി. 

No comments:

Powered by Blogger.