" എല്ലാം ശരിയാകും " വിജയകരമായി പ്രദർശനം തുടരുന്നു.


ആസിഫ്അലി, രജീഷ വിജയന്‍ എന്നിവരെ  പ്രധാന
കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത  " എല്ലാം ശരിയാകും" വിജയകരമായി പ്രദർശനം തുടരുന്നു .

തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവരാണ്  ചിത്രം  നിര്‍മ്മിച്ചിരിക്കുന്നത്. 
ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നത് .

ഷാരിസ് മുഹമ്മദ് തിരക്കഥ, സംഭാഷണം എഴുതുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.
ഔസേപ്പച്ചന്‍ സംഗീതം പകരുന്നു ഇരുനൂറാമത്തെ ചിത്രമാണ് 'എല്ലാം ശരിയാകും' എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.
സത്യം ഓഡിയോസാണ് ഗാനങ്ങള്‍അവതരിപ്പിക്കുന്നത്. 
സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ഏന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എഡിറ്റര്‍- സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, കല- ദിലീപ് നാഥ്, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ്- ലിബിസണ്‍ ഗോപി, ഡിസൈന്‍- റോസ് മേരി ലിലു, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ഭാസ്‌ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്റ് ഡയറക്ടര്‍- ഷാബില്‍, സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍- അനീഷ് നന്ദിപുലം.
വാര്‍ത്ത പ്രചരണം:എ .എസ്. ദിനേശ്.

സലിം പി. ചാക്കോ .

No comments:

Powered by Blogger.