"ആർദ്ര "മാരെ മനസിലാക്കാനും കരുതാനും കഴിയണം : " സ്റ്റാർ " പുതുമയുള്ള കുടുംബചിത്രം.


ജോജു ജോർജ്, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോമിൻ ഡി. സിൽവ സംവിധാനം ചെയ്യുന്ന " സ്റ്റാർ " തിയേറ്ററുകളിൽ എത്തി .

ഫാമിലി മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രമാണിത് ." സ്റ്റാർ " എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് ചിന്തിച്ചേക്കാം.  പക്ഷെ മറിച്ചാണ് സംഭവിക്കുന്നത്. 

അതിഥിതാരമായാണ് പൃഥ്വിരാജ് സുകുമാരൻ  എത്തുന്നതെങ്കിലും, വളരെ  പ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. 
റോയ് എന്ന
ബിസിനസുകാരനായി  ജോജു ജോർജ്ജും, റോയിയുടെ ഭാര്യ ആർദ്രയായി ഷീലു ഏബ്രഹാമും വേഷമിടുന്നു.  
ഡെറിക് ഏബ്രഹാം  എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് സുകുമാരൻ എത്തുന്നത്.

റോയിയും ആർദ്രയും മക്കളുമടങ്ങുന്ന കുടുംബത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ  ഉടലെടുക്കുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. ഇവരുടെ കുടുംബത്തിലെ പ്രശ്നങ്ങൾക്കുള്ള കാരണം കണ്ടെത്തുന്നതും പരിഹാരമാവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. 


സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 

നവാഗതനായ സുവിന്‍ എസ്.  സോമശേഖരൻ രചനയും , എം.ജയചന്ദ്രൻ, രഞ്ജിൻ രാജ്  എന്നിവർ സംഗീതവും ,ബി.കെ. ഹരിനാരായണൻഗാനരചനയും, തരുൺ ഭാസ്കരൻ  ഛായാഗ്രഹണവും , ലാൽ കൃഷ്ണൻ ചിത്രസംയോജനവും റിച്ചാർഡ്  പ്രൊഡക്ഷൻ കൺട്രോളറും  ,ബാദുഷ എൻ. എം പ്രൊഡക്ഷൻ ഡിസൈനറും , വില്യം ഫ്രാൻസിസ്  പശ്ചാത്തല സംഗീതവും ,കമർ എടക്കര കലാസംവിധാനവും, അരുൺ മനോഹർ വസ്ത്രാലങ്കാരവും,
റോഷൻ എൻ.ജി മേക്കപ്പും, അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. 

അമീർ കൊച്ചിൻ ഫിനാൻസ് കൺട്രോളറും. സുഹൈൽ എം, വിനയൻ എന്നിവർ ചീഫ് അസോസിയേറ്റ്സുമാണ്. പി.ആർ.ഒ:പി.ശിവപ്രസാദ്, സ്റ്റിൽസ്- അനീഷ് അർജ്ജുൻ, ഡിസൈൻസ്- 7കോം എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

അബാം മൂവിസിൻ്റ ബാനറിൽ ഏബ്രഹാം മാത്യൂവാണ് " സ്റ്റാർ " നിർമ്മിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസാണ്  ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 

" പൈപ്പിൻ ചുവട്ടിലെ പ്രണയം " എന്ന ചിത്രത്തിന് ശേഷമാണ് " സ്റ്റാർ  " ഡോമിൻ ഡി. സിൽവ സംവിധാനം ചെയ്യുന്നത്. 

ജോജു ജോർജ്ജ്  റോയ് ആയി തിളങ്ങി. ഒരോ സിനിമ കഴിയും തോറും വേറിട്ട വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടൽ തുടരുകയാണ് ജോജു ജോർജ്ജ്. 

ഷീലു ഏബ്രഹാമിൻ്റെ ആർദ്ര മികച്ച നിലവാരം പുലർത്തി.ഷീലു ഏബ്രഹാം  സ്വന്തം ശബ്ദം തന്നെ വീണ്ടും ആർദ്രയ്ക്ക് വേണ്ടി നൽകി. ഷീലു ഏബ്രഹാമിൻ്റെ സിനിമ കരീയറിലെ മികച്ച വേഷമാണ് " ആർദ്ര" .ഡോ. ഡെറിക്ക് എബ്രഹാം പൃഥിരാജ് സുകുമാരൻ്റെ കൈകളിൽ ഭദ്രം. 

ആർദ്രമാരെ പോലുള്ളവർ നിരവധി പേർ  നമുക്ക് ചുറ്റും ഉണ്ട്. അവരെ മനസിലാക്കാനും കരുതാനും ശ്രമിച്ചാൽ മാറ്റങ്ങൾ ഉണ്ടാക്കാം. കുടു:ബ ചിത്രങ്ങളുടെ ശ്രേണിയിലേക്ക് മറ്റൊരു ചിത്രം കൂടി " സ്റ്റാർ ".

എല്ലാത്തരം പ്രേക്ഷകർക്കും കുടുംബസമേതം കാണാൻ പറ്റിയ സിനിമകൂടിയാണിത്.

സ്ത്രികൾ കണ്ടിരിക്കേണ്ട സിനിമയാണ് " സ്റ്റാർ'' .

Rating : 4 / 5.

സലിം പി. ചാക്കോ  .
cpk desk. 

No comments:

Powered by Blogger.