ഇന്ദ്രൻസിൻ്റെ " വാമനൻ " ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.


ഇന്ദ്രൻസ് നായകനായി നവാഗതനായ എ.ബി.ബിനിൽ  കഥ തിരക്കഥ
സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "വാമനൻ" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ ബി, സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയ് ബാബു ഏറേ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഹരീഷ് കണാരൻ, സീമ ജി നായർ , സിനു സിദ്ധാർഥ്, എ ബി അജി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. പ്രൊഡ്യൂസർ-രഘു വേണുഗോപാൽ,രാജീവ് വാര്യർ.അരുൺ ശിവൻ ഛായഗ്രഹണം നിർവ്വഹിക്കുന്നു.

സംഗീതം-നിതിൻ  ജോർജ്,കല-നിധിൻ എടപ്പാൾ,മേക്കപ്പ്-അഖിൽ ടി രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക.
ഒരു മലയോര  ഗ്രാമത്തിൽ  ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ ...ഒരു ഹൊറർ സൈക്കോ ത്രില്ലർ ചിത്രമാണ് "വാമനൻ".
വാർത്ത പ്രചരണം:
എ എസ്.ദിനേശ്.

No comments:

Powered by Blogger.