" നല്ല വിശേഷം " ഇന്ന് വിവിധ ഒടിടികളിൽ റിലീസ് ചെയ്യും.

ജീവന്റെ അടിസ്ഥാനം ജലമാണന്നും അതുകൊണ്ടുതന്നെ നമ്മുടെ അമൂല്യങ്ങളായ ജലസ്രോതസ്സുകളും അതുവഴി പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടതുണ്ടന്നും ഉദ്ബോധിപ്പിക്കുന്ന ചിത്രമാണ് "നല്ലവിശേഷം " . 

മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയ ചിത്രം മലയാളത്തിലെ പ്രമുഖങ്ങളായ സൈന പ്ളേ, ഫസ്റ്റ്ഷോസ് , സിനിയ, കൂടെ , റൂട്ട്സ്, എൽ എം, ഫിലിമി തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിൽ ഇന്ന് റിലീസ് ചെയ്യും.  

ഞവരൂർക്കടവ് ഗ്രാമത്തിലെ നിഷ്ക്കളങ്കരായ ജനങ്ങളുടെ ജീവിത പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു സഞ്ചരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിലൂടെ ഗ്രാമവാസികളുടെ ക്ഷേമം നിലനിറുത്താൻ പരിശ്രമിക്കുന്ന 'കാശി' ആ ഗ്രാമീണർക്ക് പ്രിയപ്പെട്ടവനാണ് . ഓർഗാനിക് കൃഷിയിലൂടെ കാശി ഉത്പാദിപ്പിക്കുന്ന വിഭവങ്ങളുടെ ഗുണമേന്മ ഗ്രാമത്തിലും പുറത്തും പ്രശസ്തമാണ്.                ഏതുവിധേയനയും പണമുണ്ടാക്കണമെന്ന ഒറ്റ ലക്ഷ്യമാണ് വ്യവസായിയായ ദിവാകരപ്പണിക്കർക്കുള്ളത്. ആ ഗ്രാമത്തിലെ ഭൂമിയും കുന്നുകളും വാങ്ങികൂട്ടുകയും അനധികൃതമായി കുന്നിടിച്ച് മണ്ണ് വിൽക്കുകയും ബാക്കി പ്രദേശത്ത് ജനഹാനി കരങ്ങളായ രാസവസ്തുക്കളുടെയും കീടനാശിനികളുടെയും സഹായത്താൽ കൃഷിയിറക്കുകയും ചെയ്യുന്നു. ഈ ചെയ്തികൾ, ഗ്രാമവാസികളുടെ ജീവന്റെ അടിസ്ഥാനമായ നദീജലത്തിൽ ഉണ്ടാക്കുന്ന മാരക വിപത്തുകളെപ്പറ്റിയോ വിഷലിപ്തമായ കൃഷി വിഭവങ്ങൾ ഗ്രാമീണരിൽ ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചോ അയാൾ ഒട്ടും ചിന്തിക്കുന്നില്ല. പണിക്കരുടെ ക്രൂരപ്രവർത്തികൾ വരുത്തിവെയ്ക്കുന്ന ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുന്ന ഗ്രാമവാസികൾ , കാശിയുടെ നേതൃത്വത്തിൽ പണിക്കർക്കെതിരെ പടനയിക്കുന്നു. തുടർന്ന് ഉദ്വേഗജനകങ്ങളായ മുഹൂർത്തങ്ങളിലൂടെയാണ് നല്ലവിശേഷത്തിന്റെ കഥാസഞ്ചാരം.  

ശ്രീജി ഗോപിനാഥൻ, ബിജു സോപാനം, ഇന്ദ്രൻസ് , ചെമ്പിൽ അശോകൻ , ബാലാജി ശർമ്മ, ദിനേശ് പണിക്കർ, കാക്കമുട്ട ശശികുമാർ , കലാഭവൻ നാരായണൻകുട്ടി, തിരുമല രാമചന്ദ്രൻ , ചന്ദ്രൻ , മധു വളവിൽ, അപർണ്ണ നായർ , അനീഷ , സ്റ്റെല്ല, ബേബി വർഷ , ശ്രീജ വയനാട്, രഞ്ജു നിലമ്പൂർ എന്നിവരഭിനയിക്കുന്നു. ബാനർ , നിർമ്മാണം - പ്രവാസി ഫിലിംസ്, കഥ, സംവിധാനം - അജിതൻ, ഛായാഗ്രഹണം - നൂറുദ്ദീൻ ബാവ, തിരക്കഥ, സംഭാഷണം - വിനോദ് കെ വിശ്വൻ, എഡിറ്റിംഗ് - സുജിത്ത് സഹദേവ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - മനീഷ് ഭാർഗവൻ, കല- രാജീവ്, ചമയം - മഹേഷ് ചേർത്തല, കോസ്‌റ്റ്യും - അജി മുളമുക്ക് , കോറിയോഗ്രാഫി -കൂൾ ജയന്ത് , ഗാനരചന - ഉഷാമേനോൻ (മാഹി), സംഗീതം - സൂരജ് നായർ , റെക്സ്, സൗണ്ട് എഫക്ട് - സുരേഷ് സാബു , പശ്ചാത്തലസംഗീതം - വിനു തോമസ്, പ്രൊഡക്ഷൻ കൺട്രോളർ - ശ്യാം സരസ്സ്, ഫിനാൻസ് കൺട്രോളർ - സതീഷ് , യൂണിറ്റ് - ചിത്രാഞ്ജലി.
പി ആർ ഓ :
അജയ് തുണ്ടത്തിൽ .

No comments:

Powered by Blogger.