നർമ്മ ചിത്രം " ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ് " .

റോയൽ ബഞ്ചാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മാക്സ് വെൽ ജോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അദ്യ ചിത്രമാണ് 
''ഖാലി പെഴ്സ് ഓഫ് ദി ബില്യനേഴ്സ് ".

നർമ്മ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും അജു വർഗീസുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തൽവി റാം (അമ്പിളി ഫെയിം)
ആണ് നായിക.

ധർമ്മജൻ ബൊൾഗാട്ടി, രമേഷ് പിഷാരടി, അഹമ്മദ് സിദ്ദിഖ്, ജഗദീഷ്, റാഫി, ഇടവേള ബാബു, മേജർ രവി,നീനാ ക്കുറുപ്പ്, രഞ്ജിനി ഹരിദാസ്, ഷൈനി എന്നിവർക്കൊപ്പം അർജുൻ രമേഷും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അനുരൂബി ജയിംസ്, 'അഹമ്മദ് റുബിൻ സലിം ,നഹാസ് .എം.ഹസ്സൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

വാഴൂർ ജോസ്.

 ,

No comments:

Powered by Blogger.