ഇന്ദ്രൻസ് വ്യത്യസ്ത വേഷത്തിൽ അഭിനയിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നാളെ റിലീസ് ചെയ്യും


ഇന്ദ്രന്‍സ്  വ്യത്യസ്ത വേഷത്തില്‍ അഭിനയിക്കുന്ന  പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നാളെ റിലീസ് ചെയ്യും .

മാപ് ഫിലിം ഫാക്ടറി നിർമ്മിച്ച് ,  പ്രശാന്ത് കാനത്തൂരിൻ്റെ സംവിധാനത്തിൽ   ഇന്ദ്രന്‍സ്  വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നാളെ (6.10.2021) വൈകീട്ട്   5 മണിക്ക് തിരക്കഥാകൃത്തുകളും , സംവിധായക-നടന്മാരുമായ രഞ്ജിപണിക്കർ, ജോയ് മാത്യു ,ഗാനരചയിതാവ് റഫീഖ് അഹമ്മദ് എന്നിവർ ചേർന്ന്  തങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെ പുറത്തിറക്കും. ചേവമ്പായി എന്ന ശക്തമായ കഥാപാത്രമാണ് ഇന്ദ്രന്‍സ് ചിത്രത്തിൽ  അവതരിപ്പിക്കുന്നത്.   

പ്രയാൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തൊട്ടപ്പന്‍ ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക.ഡയാന ഹമീദ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  സന്തോഷ് കീഴാറ്റൂര്‍,ശിവജി ഗുരുവായൂർ, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേൽ എന്നിങ്ങനെ അഭിനേതാക്കളുടെ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്.
 

No comments:

Powered by Blogger.