പ്രമുഖ ചലച്ചിത്ര സീരിയൽ നടൻ രാജശേഖരൻ നിര്യാതനായി.
കോട്ടയം: പ്രമുഖ ചലച്ചിത്ര സീരിയൽ നടൻ രാജശേഖരൻ നിര്യാതനായി. ഇദ്ദേഹം സിനിമയിൽ കൂടുതൽ അവതരിപ്പിച്ചത് പോലീസ് വേഷങ്ങൾ ആയതുകൊണ്ട് എസ് ഐ രാജശേഖരൻ എന്നൊരു വിളിപ്പേര് ഉ ണ്ടായിരുന്നു.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കോട്ടയം ജില്ലയിലെ ചിങ്ങവനത്താണ് താമസം.
സന്ദർഭം, രാജാവിന്റെ മകൻ, വഴിയോര ക്കാഴ്ചകൾ, മുദ്ര, നായർസാബ്, സേതുരാമ ഐ ആർ സി ബി ഐ, കണ്ണൂർ സെൻട്രൽ ജയിൽ, താപ്പാന, നമ്പർ 20 മദ്രാസ് മെയിൽ, പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു, ഒരു സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങി നൂറിൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സീരിയലുകളിലും വേഷമിട്ടു.

No comments: