" ആകാശത്തിനു താഴെ " മൂവി ഓഡിഷൻ തൃശൂരിൽ നടന്നു.

അമ്മ ഫിലിംസിന്റെ ബാനറിൽ എം.ജി വിജയ് നിർമ്മിച്ചു ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന " ആകാശത്തിനു താഴെ " മൂവി ഓഡിഷൻ തൃശൂർ പൂരം റെസിഡൻസിയിൽ വച്ചു നടന്നു.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിനു സിനിമ പ്രേമികൾ ഓഡിഷനിൽ പങ്കെടുത്തു.ഓഡിഷ നിൽ പങ്കെടുക്കാൻ എത്തിയവരുടെ സാന്നിധ്യത്തിൽ ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന സിജി പ്രദീപിന് ഈ വർഷത്തെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം  2020 സ്പെഷ്യൽ ജൂറി പരാമർശം നേടിയതിനുള്ള ആദരവ് അമ്മ ഫിലിംസിന് വേണ്ടി സംവിധായകൻ  പ്രിയനന്ദനൻ നൽകി ആദരിച്ചു.

ചടങ്ങിൽ ചിത്രത്തിന്റെ തിരക്കഥകൃത് പ്രദീപ്‌ മണ്ടൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, നടനും നിർമ്മാ താവുമായ എം.ജി വിജയ്, സംവിധായകൻ ലിജീഷ് മുല്ലേഴത്ത്, ജോസ് പി.റാഫേൽ, പ്രതാപൻ കെ.എസ്, പ്രദീപൻ മുല്ലനേഴി,രാജേഷ് നാരായണൻ, രവി വാസുദേവ്,സത്യജിത്ത്,
ജോസ് മാളപൂരം,ഹോട്ടൽ സാരഥികളായ രഞ്ജിത് പി.ആർ, അനിൽകുമാർ പനമുക്കത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

No comments:

Powered by Blogger.