" ആദിവാസി " അട്ടപ്പാടിയിൽ ചിത്രീകരണം തുടരുന്നു.



നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ 'മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ' എന്ന സിനിമയ്ക്ക് ശേഷം, ശരത് അപ്പാനിയെ പ്രധാന കഥാപാത്രമാക്കി സോഹൻ റോയ്, വിജീഷ് മണി ടീം ഒരുക്കുന്ന ആദിവാസി" (ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രത്തിന്റെ ചിത്രീകരണം അട്ടപ്പാടിയിൽ ചിത്രീകരണം ആരംഭിച്ചു. 

ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമ്മിയ്ക്കുന്ന
" ആദിവാസി "വിജീഷ് മണി സംവിധാനം ചെയ്യുന്നു.

മനുഷ്യ  മനസ്സാക്ഷിയെ  ഏറെ വേദനപ്പിച്ച മധുവിന്റെ മരണം ആദ്യമായ്
വെള്ളിത്തിരയിലേക്ക് എത്തുകയാണ്.

" എന്റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ് ഈ കഥാപാത്രം"അപ്പാനി ശരത്ത് പറഞ്ഞു.

വിശപ്പിന്റെ പേരിൽ സംഭവിച്ച ഈ ദുരന്തത്തെ ആസ്പദമാക്കി ചെയ്യുന്ന ചിത്രമാണ് "ആദിവാസി ". 
വിശപ്പും, വർണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രമാണ് " ആദിവാസി ".

പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾട്രസ്റ്റ്.ഛായാഗ്രഹണം-മുരുഗേശ്വരൻ എഡിറ്റിങ്ങ്-ബി ലെനിൻ സംഭാഷണം-എം. തങ്കരാജ്,ഗാനരചന- ചന്ദ്രൻ മാരി,ക്രിയേറ്റീവ്കോൺടിബൂട്ടർ- രാജേഷ്ബി,പ്രോജക്റ്റ് കോ ഓർഡിനേറ്റർ- ബാദുഷ,ലൈൻ പ്രൊഡുസർ-വിഹാൻ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-മാരുതി ക്രിഷ്,  ആർട്ട് ഡയറക്ടർ- കൈലാഷ്,മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂമർ-ബുസി ബേബി ജോൺ.
പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ-വി എം ലത്തീഫ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റോജി പി കുര്യൻ,എക്സിക്യുട്ടീവ്  പ്രൊഡുസർ-അജിത്ത് ഇ എസ്,
സ്റ്റിൽസ് രാംദാസ് മാത്തൂർ.
 

No comments:

Powered by Blogger.