" മലയാളം " റഫീഖ് അഹമ്മദിൻ്റെ ആദ്യ തിരക്കഥ."മലയാളം" എന്ന സിനിമയുടെ ശീർഷക ഗാനം പുറത്തിറക്കിക്കൊണ്ട് ചിത്രത്തിന്റെ പേര് അറിയിച്ചു. 

അഞ്ച് സംഗീത സംവിധായകർ ഒന്നിക്കുന്ന  ഈ ചിത്രത്തിന്റെ ശീർഷക ഗാനം തയ്യാറാക്കിയത് ബിജി ബാലാണ് .   സംഗീത സംവിധായകരായ രമേശ് നാരായണൻ ,ബിജിബാൽ, മോഹൻസിത്താര, ഗോപീസുന്ദർ,രതീഷ് വേഗ, എന്നിവർഅണിയിച്ചൊരുക്കുന്ന ഗാനങ്ങളുമായി മലയാളിയുടെ സൗന്ദര്യം അടയാളപ്പെടുത്തുന്ന "മലയാളം" ഒരു പ്രണയ കവിത പോലെ ഹൃദയഹാരിയായ  ചിത്രമായിരിക്കും. 

ന്യൂഡൽഹി, വയനാട് എന്നി വിടങ്ങളിലായി ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കും.
നിരവധി ദേശീയ, അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള വിജീഷ് മണി "മലയാളം" സംവിധാനം ചെയ്യുന്നു.

ഓടക്കുഴൽ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് ,ഒളപ്പമണ്ണ പുരസ്കാരം, കൂടാതെ മികച്ച
ഗാനരചയിതാവിനുള്ള അഞ്ച് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി ഫിലിംഫെയർ, ടെലിവിഷൻ, പുരസ്കാരങ്ങളും നേടിയിട്ടുള്ള കവിയാണ്  റഫീക്ക് അഹമ്മദ് .

ഗാന പ്രകാശന
ചടങ്ങിൽ വി.കെ ശ്രീരാമൻ, ജയരാജ് വാര്യർ, ബാബു ഗുരുവായൂർ , മുരളി നാഗപ്പുഴ, കെ.ആർ. ബാലൻ, മനോഹരൻ പറങ്ങനാട്, മുനീർ കൈനിക്കര , രാജു  വളാഞ്ചേരി, വേണു പൊന്നാനി , എന്നിവർ പങ്കെടുത്തു .

വാർത്ത പ്രചരണം: 
എ എസ് ദിനേശ്.

No comments:

Powered by Blogger.