" ആളങ്കം " ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

ബാലു വർഗീസ്, ലുക്ക്മാൻ അവറാൻ,ജാഫർ ഇടുക്കി,ശരണ്യ ആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദർ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "ആളങ്കം"എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഹാനടൻ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

സിയാദ് ഇന്ത്യ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷാജി അമ്പലത്ത്,ബെറ്റി സതീഷ് വൈൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷമീർ ഹഖ് നിർവ്വഹിക്കുന്നു.സംഗീതം-കിരൺ ജോസ്, എഡിറ്റിംഗ് -നിഷാദ് യൂസഫ്.
പ്രൊഡക്ഷൻകൺട്രോളർ-,മെഹമൂദ് കാലിക്കറ്റ്, പ്രൊഡക്ഷൻ ഡിസൈനർ-ഇന്ദുലാൽ കാവിട്, മേക്കപ്പ്-നരസിംഹ സ്വാമി, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,സ്റ്റിൽസ്-ആനൂപ് ഉപാസന,പരസ്യക്കല-റിയാസ് വൈറ്റ് മാർക്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ്പലോട്,സഹസംവിധാനം-പ്രദീപ് പ്രഭാകർ,ശരത് എൻ വടകര,മനൂപ്, തുൽഹത്ത്, പ്രൊജക്ട് ഡിസൈനർ-അനൂപ് കൃഷ്ണ, പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ-സുധീർ കുമാർ.
വാർത്ത പ്രചരണം:
എ എസ് ദിനേശ്. 

No comments:

Powered by Blogger.