സാമന്തയുടെ പുതിയ ചിത്രം പ്രഖ്യാപിച്ച് നിർമ്മാതാക്കൾ.


ലേഡി സൂപ്പർസ്റ്റാർ സാമന്തയുടെ പുതിയ ദ്വിഭാഷ ചിത്രം വിജയദശമി ദിനത്തിൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവാലങ്ക കൃഷ്ണ പ്രസാദ് ആണ്. പ്രൊഡക്ഷൻ നമ്പർ 14 എന്ന താൽകാലിക പേരിലാണ് പുതിയ ചിത്രത്തിൻ്റെ അറിയിപ്പ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. 

നവാഗതരായ ഹരി-ഹരീഷ് എന്നിവരാണ് ഈ ചിത്രത്തിൻ്റെ സംവിധായകർ. നവംബർ മുതൽ ചിത്രത്തിൻ്റെ ഷൂട്ട് ആരംഭിക്കും. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
വാർത്ത പ്രചരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.