വിനോദ് ഗുരുവായൂരിൻ്റെ " മിഷൻ സി " ഒക്ടോബർ 29ന് തീയേറ്ററുകളിലേക്ക് .


ഈ മാസം കേരളത്തിലെ 
തിയ്യേറ്റുകൾ തുറന്നു പ്രവർത്തിക്കാനുള്ള സർക്കാർ അറിയിപ്പിനെ  തുടർന്ന്
വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത 
" മിഷൻ-സി " ഒക്ടോബർ 29-ന് ഇന്ത്യയിലുടനീളം മേപ്പാടൻ ഫിലിംസ് റിലീസ് തിയ്യേറ്ററികളിലെത്തിക്കുന്നു.

യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിഷന്‍ സി'. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന "മിഷൻ-സി"എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രത്തിൽമീനാക്ഷി ദിനേശാണ് നായിക. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ "പൊറിഞ്ചു മറിയം ജോസ് " എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് " മിഷന്‍-സി ".കൈലാഷ്, 
മേജര്‍ രവി,ജയകൃഷ്ണന്‍,
ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.വിജയ് യേശുദാസ്,അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനില റഹ്മാന്‍,സ്റ്റില്‍സ്-ഷാലു പേയാട്,ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍.

വാര്‍ത്ത പ്രചരണം.
എ.എസ്. ദിനേശ്. 
 

No comments:

Powered by Blogger.