വേൾഡ് കപ്പ് ആരംഭിക്കുന്നു. ഇന്ന് വൈകിട്ട് ആറിന് ടീസർ റിലിസ് ചെയ്യും.

കാല്പന്തിനെ ഹൃദയത്തോളം സ്നേഹിച്ച  ഒരു ജനതയുടെ വികാരവുമായി "ആനപ്പറമ്പിലെ വേൾഡ് കപ്പ്‌ "  ടീസർ ഇന്ന് റിലിസ് ചെയ്യും.  

ആന്റണി വർഗീസ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഖിൽ പ്രേംരാജ് ആണ്  അച്ചാപ്പു  മൂവി മാജിക് &  മാസ്സ് മീഡിയ പ്രൊഡക്ഷൻ ചേർന്ന് അവതരിപ്പിക്കുന്ന  ചിത്രത്തിന്റെ നിർമാണം സ്റ്റാൻലി സി എസ് (ദുബായ്) ഫൈസൽ ലത്തീഫ് എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു. 

സോഷ്യൽ മീഡിയയിൽ താരമായ ഡാനിഷ് പി കെ , അമൽ , ബാസിത് , കാശി , ഇമാനുവൽ , ശിവപ്രസാദ് , ഋത്വിക് എന്നിവരും , ടീ ജീ രവി , ബാലു വർഗീസ് , ലുക്‌മാൻ , നിഷാന്ത് സാഗർ , ജോപോൾ അഞ്ചേരി , തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു . 

ഫായിസ് സിദ്ദിഖ് ക്യാമറയും  ജെയ്ക്സ് ബിജോയ് സംഗീതവുംനിർവഹിച്ചിരിക്കുന്നു . ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ.

No comments:

Powered by Blogger.