ഗിന്നസ് ലക്ഷ്യമിട്ട് വന്ദേഭാരത് ഖൗമി വീഡിയോ ഗാനം .

ഗിന്നസ് ലക്ഷ്യമിട്ട് വന്ദേഭാരത് ഖൗമി വീഡിയോ ഗാനം :

ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് കേരള ഗവർണ്ണർ .   

മാതൃരാജ്യത്തിന്റെ മോചനത്തിനായി ധീരധീരം പോരാടിയവീരരക്തസാക്ഷികൾക്കുംധീരദേശാഭിമാനികൾക്കും കണ്ണിലെ കൃഷ്ണമണി പോലെ രാപ്പകൽ ഭേദമില്ലാതെ അതിർത്തികളിൽ കാവൽ നില്ക്കുന്ന വീരജവാന്മാർക്കും കോടി കോടി പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട് ഒരുക്കുന്ന "വന്ദേഭാരത് " ഖൗമി വീഡിയോ ഗാനത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ റിലീസ് ചെയ്തു.              

അമൃത് മഹോത്സവത്തിന്റെ ഭാഗമായി, ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനു ബ്ബന്ധിച്ച്, ഗ്രൂപ്പ് എം പ്രൊഡക്ഷൻസ്, രാഷ്ട്രഭാഷയായ ഹിന്ദിയിലൊരുക്കുന്ന 9 മിനിറ്റ് ദൈർഘ്യമുള്ള ഖൗമി വീഡിയോ ഗാനം 1001 ഗായകരുടെ സ്വരമാധുരിയിലൂടെയാണ് പുറത്തുവരുന്നത്. 9 പേർ , ഭാരതത്തിന്റെ വൈവിധ്യ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 90 കഥാപാത്രങ്ങളാകുന്നുവെന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. കേരളത്തിലെ 14 ജില്ലകളിലെയും ഗായകരുടെ പ്രാതിനിധ്യംഉണ്ടായിരിക്കുന്നതാണ്.ഇത്തരംസവിശേഷതകളുമായെത്തുന്ന ഖൗമി ഗാനം ലോകചരിത്രത്തിൽ ആദ്യമാണ്. അതുകൊണ്ടുതന്നെ വന്ദേഭാരത് ലക്ഷ്യമിടുന്നത് ലോക ഗിന്നസ്സ് നേട്ടമാണ്.          40 ദിവസം കൊണ്ട് ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി ഉടൻ ചിത്രീകരണമാരംഭിക്കുന്ന ദേശഭക്തി ഗാനത്തിന്റെ അണിയറ പ്രവർത്തകരെല്ലാം മലയാളികളാണ്. 
             
ഗ്രൂപ്പ് എം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശാന്ത് കൃഷ്ണൻ , മോഹനൻ കെ , ദിലീപ് മാസ്റ്റർ എന്നിവർ ചേർന്നാണ് വന്ദേഭാരത് നിർമ്മിക്കുന്നത്. ദൃശ്യാവിഷ്ക്കാരം നിർവ്വഹിക്കുന്നത് ശെൽ ഭാസ്ക്കറാണ്.ബാനർ - ഗ്രൂപ്പ് എം പ്രൊഡക്ഷൻസ്, നിർമ്മാണം - പ്രശാന്ത് കൃഷ്ണൻ , മോഹനൻ കെ , ദിലീപ് മാസ്റ്റർ, സംവിധാനം - ശെൽ ഭാസ്ക്കർ, ഛായാഗ്രഹണം - സന്തോഷ് ശ്രീരാഗം, പ്രോഗ്രാം കൺവീനർ - ഗോപിനാഥ് വന്നേരി, ഗാനരചന - പ്രൊഫ. ഡോക്ടർ മനു, സംഗീതം - ബിഷോയ് അനിയൻ, പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞാറമൂട്, സഹസംവിധാനം - ഷൈജു ദേവദാസ് , ചമയം - ഷിജു താനൂർ, വസ്ത്രാലങ്കാരം - ബാലൻ പുതുക്കുടി, ഡിസൈൻസ് - അനീഷ് ഇൻ ആർട്ട്, സ്റ്റിൽസ് - ഷമീർ പട്ടമടക്കാവ്, ഗതാഗതം - ബിജു തളിക്കുളം, പ്രൊഡക്ഷൻ മാനേജർ - സുന്ദർജി തിരൂർ.
പി ആർ ഓ 
അജയ് തുണ്ടത്തിൽ .

No comments:

Powered by Blogger.