സുരാജ് വെഞ്ഞാറമൂടിൻ്റെ പുതിയ ചിത്രം ദുബായിൽ ഒക്ടോബർ രണ്ടിന് തുടങ്ങും

സുരാജ് വെഞ്ഞാറമൂട്‌ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ രണ്ടിന് ദുബായിൽ ആരംഭിക്കുന്നു.

അലി ഗ്രാറ്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ബാഷ് മുഹമ്മദ് കഥയെഴുതി
ന്യൂസംവിധാനം ചെയ്യുന്നു.
വ്യത്യസ്ഥമായ അവതരണ 
ഭംഗിയിലൂടെ ശ്രദ്ധേയമായ ലുക്കാ ച്ചിപ്പി ' എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
പ്രവാസി മലയാളികളുടെ ജീവിതത്തിലെ ചില സംഭവങ്ങൾ കാലിക പ്രാധാന്യത്തോടെയും നർമ്മത്തിലൂടെയും അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ.
സിദ്ദിഖ്, ലെന,ഗായത്രി അരുൺ, സാഗർ സൂര്യ (കുരുതി ഫെയിം) സുധീർ പറവൂർ എന്നിവരും യു.എ.ഇയിൽ നിന്നുള്ള നിരവധി കലാകാരന്മാരും കലാകാരികളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ശ്രീകുമാർഅറയ്ക്കലിൻ്റേതാണ് തിരക്കഥ.സ്കിപ്റ്റ് ഡോക്ടറേറ്റിംഗ്ഗോഡ്ഭിബാബു.
ഹരി നാരായണൻ്റെ വരികൾക്ക് ഷാൻ റഹ്- മാൻ ഈണം പകരുന്നു.പ്രകാശ് വേലായുധൻ ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം.അജി.
മേക്കപ്പ് - സജി കാട്ടാക്കട,
കോസ്റ്റ്യം.ഡിസൈൻ -ഇർഷാദ്. നിശ്ചല ഛായാഗ്രഹണം. - പ്രേംലാൽ പട്ടാഴി
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ.
ലൈൻ പ്രൊഡ്യൂസർ .ഹാരിസ് ദേശം.പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ.

വാഴൂർ ജോസ്.

No comments:

Powered by Blogger.