നമിതയുടെ " ബൗ വൗ " മേക്കിംഗ് വിഡിയോ പുറത്തിറങ്ങി.എസ് നാഥ് ഫിലിംസ്, നമിത ഫിലിം ഫാക്ടറി എന്നീ
ബാനറിൽ സുഭാഷ് എസ് 
നാഥ്, നമിത എന്നിവർ ചേർന്ന് നിർമ്മിച്ച് ആർ എൽ രവിയും.
 മാത്യു സക്കറിയയും  ചേർന്ന്  തിരക്കഥയെഴുതി സംവിധാനം ചെയ്ത "  ബൗ വൗ "എന്ന ചിത്രത്തിൻ്റെ  മേക്കിങ് വീഡിയോ പുറത്തിറങ്ങി.

അഞ്ചു ഭാഷകളിലായി ഫെബ്രുവരിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന  സിനിമ  സെൻസർ ഘട്ടത്തിലാണ്.
 ഇപ്പോൾ സിംഹള ഭാഷയിലേക്ക് മൊഴിമാറ്റം നടക്കുന്നു. ശ്രീലങ്ക മലേഷ്യ സിംഗപ്പൂർ  എന്നീ രാജ്യങ്ങളിൽ  പ്രദർശനത്തിനുള്ള  തയ്യാറെടുപ്പുകൾ ഇതിനോടകം കഴിഞ്ഞു. തമിഴ് കന്നട ഹിന്ദി തെലുഗു മലയാളം എന്നീ ഭാഷകളിൽ ഇന്ത്യക്കകത്തും ചിത്രം ഒരുങ്ങിക്കഴിഞ്ഞു. സെൻസർ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.ഒരു ബ്ലോഗറുടെ വേഷത്തിൽ നമിത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി എസ് ക്യഷ്‌ണ  നിര്‍വ്വഹിക്കുന്നു. മുരുകൻ മന്ദിരത്തിൻ്റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്നു.
എഡിറ്റര്‍-അനന്തു എസ് വിജയന്‍,കല-അനില്‍ കുമ്പഴ, ആക്ക്ഷന്‍-ഫയര്‍ കാര്‍ത്തിക്. വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.