മലയാള സിനിമയുടെ പ്രിയപ്പെട്ട മധു സാറിന് ജന്മദിനാശംസകൾ.


മലയാള സിനിമയുടെ 
വളർച്ചയുടെ പാതയിൽ 
നാഴികക്കല്ലുകളായി പരിലസിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും 
(താൻ രംഗത്തെത്തുംമുമ്പ് പുറത്തിറങ്ങിയ നീലക്കുയിൽ ഒഴിച്ചു നിർത്തിയാൽ പിന്നീടിങ്ങോട്ട് ഭാർഗ്ഗവീനിലയം, ചെമ്മീൻ, ഓളവും തീരവും, കള്ളിച്ചെല്ലമ്മ, തുലാഭാരം, നദി, ചെമ്പരത്തി, സിന്ദൂരച്ചെപ്പ്, തീക്കനൽ, ചെണ്ട, സ്വയംവരം, വിദ്യാർത്ഥികളേ ഇതിലേ, ഗന്ധർവ്വക്ഷേത്രം, ഏണിപ്പടികൾ etc:) നടുനായകത്വം വഹിച്ച മഹാനടൻ. 

സ്ഥിരം ചേരുവകളിൽ അധിഷ്ഠിതമായ ചലച്ചിത്ര സങ്കല്പങ്ങൾക്കു വിരുദ്ധമായി പുതുമയും, വ്യത്യസ്ഥതയും, യാഥാർത്ഥ്യബോധവും, കലാമൂല്യവും പ്രകടമാക്കുന്ന ചിത്രങ്ങളിലൂടെ നിർമ്മാതാവായും, സംവിധായകനായും മലയാള സിനിമയെ പരിപോഷിപ്പിച്ച പ്രതിഭാധനൻ. 

അടൂർ ഗോപാലകൃഷ്ണൻ (സ്വയംവരം), 
ജോൺ എബ്രഹാം (വിദ്യാർത്ഥികളേ ഇതിലേ) തുടങ്ങിയ നവോത്ഥാന സിനിമയുടെ വക്താക്കൾക്ക് തങ്ങൾ ചുവടുറപ്പിക്കുന്ന ഘട്ടത്തിൽ ഒരുക്കിയ ചിത്രങ്ങളിൽ മധുവിനെപ്പോലെ താരമൂല്യമുള്ള ഒരു നായകന്റെ സാന്നിദ്ധ്യം ഏറെ കരുത്തു പകരുന്നതായിരുന്നു. 
നായകപദവിയിൽ തിളങ്ങി നില്ക്കുമ്പോഴും ഇമേജിന്റെ തടവറയിൽ തളച്ചിടപ്പെടാതെ
നായകനല്ലാത്ത വേഷങ്ങൾ ചെയ്യാനും ഈ അഭിനേതാവ് തയ്യാറായിരുന്നു. 

വമ്പൻ താരമായി നിലനില്ക്കുന്ന കാലഘട്ടത്തിൽ പോലും സ്വന്തമായി നിർമ്മിക്കുകയോ, സംവിധാനം ചെയ്യുകയോ ചെയ്യുന്ന ചിത്രങ്ങളിൽ തന്നേക്കാൾ ജൂനിയറായ നടൻമാർക്ക് നായകവേഷം നല്കിയിട്ട്, നായകനല്ലാത്ത വേഷം ചെയ്യാൻ ധൈര്യപ്പെട്ടിട്ടുള്ള ഒരു നടൻ മധു അല്ലാതെ മറ്റാരും ഉണ്ടാകില്ല.

No comments:

Powered by Blogger.