" റോക്കറ്ററി ദി നമ്പി എഫക്റ്റ് " ഏപ്രിൽ ഒന്നിന് ആറ് ഭാഷകളിൽ റിലീസ് ചെയ്യും.


രാജ്യം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞാനായ നമ്പി നാരായണന്റെ ജീവിതവും സഹനവും ദൃശ്യവൽക്കരിക്കുന്ന ബഹുഭാഷാച്ചിത്രമായ " റോക്കറ്ററി ദി നമ്പി എഫ്ക്ട " ഏപ്രിൽ ഒന്നിന് ലോകമെമ്പാടും തീയ്യേറ്റർ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ്.

ആർ മാധവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മാധവൻ തന്നെയാണ് പ്രിയപ്പെട്ട നമ്പി സാറായി എത്തുന്നത്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ തുടങ്ങി
ആറ്  ഭാഷകളിൽ പുറത്തുവരുന്ന ഈ ചിത്രത്തിൽ ഷാരൂഖ് ഖാൻ, സൂര്യ, സിമ്രാൻ  എന്നിവരും ഹോളിവുഡിൽ നിന്നും ടൈറ്റാനിക് ഫെയിം  റോൺ ഡൊണാച്ചി അടക്കം പ്രമുഖ താരങ്ങളും  അഭിനയിച്ചിട്ടുണ്ട്. വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
 "വലിയൊരു ടീമിനൊപ്പം കോ ഡയറക്ടറായി പ്രവർത്തിക്കാനായത് മികച്ച അനുഭവം തന്നെയായിരുന്നു.
ഓർമകളുടെ ഭ്രമണപഥം എന്ന എൻ്റെ പുസ്തകം കൂടി പ്രചോദനമായെന്നത് വ്യക്തിപരമായ സന്തോഷം."പ്രജേഷ് സെൻ പറഞ്ഞു. 

മാധവനൊപ്പം മലയാളിയായ വർഗ്ഗീസ് മൂലന്റെയും വിജയ് മൂലന്റെയും കമ്പനിയായ വർഗ്ഗീസ് മൂലൻ പിക്ച്ചേഴ്സ് ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ.

വാർത്ത പ്രചരണം:
എ എസ് ദിനേശ്,
ശബരി.

No comments:

Powered by Blogger.