" മേരി ആവാസ് സുനോ " യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധ നേടുന്നു.

പ്രിയമുള്ളവരേ,

പുതിയ ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ. ക്യാപ്റ്റനും വെള്ളത്തിനും ശേഷം ജയേട്ടനൊപ്പമുള്ള ചിത്രമാണ്. മഞ്ജു വാര്യർക്കൊപ്പം ആദ്യത്തെയും. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷേട്ടനാണ് നിർമാണം.

ശിവദ, ജോണി ആന്റണി ചേട്ടൻ, സുധീർ കരമന ചേട്ടൻ, സോഹൻ സീനുലാൽ, ഗൗതമി ,ദേവി അജിത്, മിഥുൻ തുടങ്ങിയവരും ഉണ്ട്.
ഗുരുതുല്യരായ സംവിധായകർ ഷാജി കൈലാസ് സർ, ശ്യാമപ്രസാദ് സർ എന്നിവർക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചതും ഭാഗ്യമായി കരുതുകയാണ്. 
ചിത്രത്തിന്റെ 
അവസാന വട്ട മിനുക്കുപണികളിലാണ്. എന്നും കൂടെ നിന്നിട്ടുള്ള 
സുഹൃത്തുകളുടെയും പ്രേക്ഷകരുടെയും പിന്തുണയും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.

സസ്നേഹം
ജി .പ്രജേഷ് സെൻ

Jayasurya Manju Warrier Sshivada Johny Antony

No comments:

Powered by Blogger.