" വിരുന്ന് " സിനിമയുടെ പതിനേഴ് ദിവസത്തെ ആദ്യ ഷെഡ്യൂൾഡ് പൂർത്തിയായി.


FEFKA ( Film Employees Federation of Kerala), KFPA (Kerala Film Producers Association) 
കർക്കശമായി  നിർദേശിച്ച കോവിഡ് 
മാനദണ്ഡങ്ങൾ പൂർണമായും 
പാലിച്ചായിരുന്നു ഷൂട്ടിംഗ്. 

ഒരു ഷോട്ടിൽ വരുന്ന ആർട്ടിസ്റ്റ്  ആണെകിൽ പോലും 
ടെസ്റ്റ് ചെയ്തു രോഗം ഇല്ല എന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രമേ എൻട്രി ഉള്ളു.
പ്രതിസന്ധികൾ ഒരുപാട്  ഉണ്ടായിരുന്നു എങ്കിലും ദൈവാനുഗ്രഹത്താൽ പ്ലാൻ ചെയ്തപോലെ ഷെഡ്യൂൾഡ് പൂർത്തിയാക്കാൻ സാധിച്ചു.
 
പീരുമേട് വാഗമൺ പോലീസ്  
അധികാരികൾക്കും, ആരോഗ്യപ്രവർത്തകൾക്കും, ഞങ്ങളോടൊപ്പം തന്നെ ട്രാവൽ ചെയ്ത DDRC ലാബ്  
ടീമിനും ഒരുപാട്  നന്ദി....

നമ്മുടെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഒരു കോവിഡ് കേസ് പോലും 
റിപ്പോർട്ട് ചെയ്യാൻ പാടില്ല എന്ന 
അതീവ ജാഗ്രതയോടെ ഫുൾ സപ്പോർട് ആയി കൂടെ 
നിന്ന പ്രൊഡ്യൂസർ ഗിരീഷ് നെയ്യാർ ആയിരുന്നു മൊത്തം ടീമിന് ഊർജം. ഈ പ്രതിസന്ധിയിൽ എനിക്ക് പൂർണ പിന്തുണ നൽകിയ നിർമാതാവ് ഗിരീഷ് നെയ്യാർ 
ബാദുഷ എൻ.എം എന്നിവർക്ക് 
വാക്കുകൾപ്പുറം കടപ്പാട്....  

ഛായാഗ്രാഹകൻ രവിചന്ദ്രൻ അടക്കമുള്ള 
എന്റെ ടെക്‌നിഷ്യൻ ടീം ആണ്  എന്റെ ബലം *തകർക്കാൻ പറ്റാത്ത വിശ്വാസം* 🙏

കണ്ണൻ താമരക്കുളം. 
( സംവിധായകൻ ) 

No comments:

Powered by Blogger.