മാസ് ലുക്കിൽ ചിരഞ്ജീവി : മെഗ 154 " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ .

മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ ബോബിയാണ് ചിത്രത്തിൻ്റെ സംവിധായകൻ.

പ്രശസ്ത സംവിധായകൻ ബോയിയുടെ (കെ.എസ് രവീന്ദ്ര) പുതിയ ചിത്രം "മെഗാ154"ൽ  മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്നു. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ 154 -ാമത് ചിത്രമാണ് പുതിയ ചിത്രം. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരത്തിൻ്റെ ജന്മദിനത്തിൽ പുറത്തിറക്കി. പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥയെന്ന് സൂചിപ്പിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. 
ഒരു വഞ്ചിയിൽ നങ്കൂരവുമായി ബീഡിയും വലിച്ച് ലുങ്കിയിൽ ഒരു കൂട്ടം ആളുകൾക്കിടയിൽ നിൽക്കുന്ന ചിരഞ്ജീവിയാണ് പോസ്റ്ററിൽ. താരത്തിൻ്റെ പ്രിയപ്പെട്ട ദൈവമായ ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത പതാകയും ഉണ്ട്.

സൂര്യൻ ഉദിക്കാൻ പോകുന്നതിനാൽ ചിരഞ്ജീവിയെ ഉദയ സൂര്യനായി കാണിക്കുന്ന തരത്തിലാണ് പോസ്റ്ററിലുള്ളത്.
ചിരഞ്ജീവിയുടെ കടുത്ത ആരാധകനായ സംവിയകൻ  ബോബി തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ജി.കെ മോഹനാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. ദേവി ശ്രീ പ്രസാദിൻ്റേതാണ് സംഗീതം. പി.ആർ.ഒ: വംശി-ശേഖർ, പി.ശിവപ്രസാദ്, വൈശാഖ് സി. വടക്കേവീട്.

No comments:

Powered by Blogger.