മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ലൂസിഫർ തെലുങ്ക് " ഗോഡ്ഫാദർ " മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.


മെഗാസ്റ്റാർ ചിരഞ്ജീവിയുടെ 153-ാമത്തെ ചിത്രമായ "ഗോഡ്ഫാദർ"ൻ്റെ മോഷൻ പോസ്റ്റർ റിലീസ്സായി. മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് പതിപ്പായ ഗോഡ്ഫാദർ സംവിധാനം ചെയ്യുന്നത് മോഹൻ രാജയാണ്.

കൊണിഡെല പ്രൊഡക്ഷൻസ്, സൂപ്പർ ഗുഡ് ഫിലിംസ് എന്നിവയുടെ ബാനറിൽ  ആർ.ബി ചൗധരി, എൻ.വി പ്രസാദ്, കൊനിദേല സുരേഖ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തിൽ താരത്തിന്റെ നായികയായി എത്തുന്നത് നയൻതാരയാണ്. ഇത് രണ്ടാം തവണയാണ് നയൻതാര ചിരഞ്ജീവിയുടെ നായികയായെത്തുന്നത്. നേരത്തെ സായ് റാ നരസിംഹ റെഡ്ഡിയിൽ ചിരഞ്ജീവിയുടെ നായികയായി നയൻസ് വേഷമിട്ടിരുന്നു. ചിരഞ്ജീവിയുടെ ജന്മദിന സമ്മാനമായാണ് ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

മെഗാസ്റ്റാറിന്റെ അക്ഷരങ്ങൾ  ഗോഡ്ഫാദർ എന്ന തലക്കെട്ടിലേക്ക് മാറുന്ന മോഷൻ പോസ്റ്റർ ഏറെ രസകരമാണ്. തലക്കെട്ടിനെ ന്യായീകരിക്കുന്ന ചെസ്സ് നാണയത്തിന്റെ രൂപത്തിൽ ചിരഞ്ജീവിയുടെ നിഴൽ എങ്ങനെ രൂപപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. പോസ്റ്ററിൽ ചിരഞ്ജീവി തീവ്രമായ രൂപത്തിൽ തൊപ്പി ധരിക്കുകയും കയ്യിൽ തോക്കുമായി നിൽക്കുകയും ചെയ്യുന്നു. പോസ്റ്ററിലും മോഷൻ പോസ്റ്ററിലും നമ്മൾ കാണുന്നത് പോലെ, മെഗാസ്റ്റാർ തന്റെ ഗംഭീര കരിയറിൽ ശ്രമിക്കാത്ത ഒരു ഗെറ്റപ്പിലാണ് എത്തുന്നത്. ആരാധകരെ ആവേശഭരിതരാക്കാൻ അത് മതിയാകും.
ലൂസിഫർ വൻ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു. ഒരു രാഷ്ട്രീയ ആക്ഷൻ നാടകമായി കണക്കാക്കപ്പെടുന്ന ചിത്രത്തിൻ്റെ തിരക്കഥ സംവിധായകൻ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. എസ്.എസ് തമൻ ആണ് സംഗീത സംവിധാനം.
ഛായാഗ്രാഹകൻ നിരവ് ഷാ ക്യാമറ കൈകാര്യം ചെയ്യുന്നു. കലാസംവിധാനം- സുരേഷ് സെൽവരാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വക്കാട അപ്പറാവു, പി.ആർ.ഒ- വംശി-ശേഖർ, പി.ശിവപ്രസാദ്, വൈശാഖ് സി വടക്കേവീട്.ഗോഡ്ഫാദറിന്റെ ഷൂട്ടിംഗ് അടുത്തിടെ ഹൈദരാബാദിൽ ആരംഭിച്ചു.

https://youtu.be/MPfvfe14zOI
 

No comments:

Powered by Blogger.