" പാമ്പാടും ചോലൈ " തമിഴ് ക്രൈം തില്ലറിൻ്റെ പോസ്റ്റർ റിലിസ് ചെയ്തു.

തമിഴ് ക്രൈം ത്രില്ലർ "പാമ്പാടും ചോലൈ"; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.

പുതുമുഖങ്ങൾക്കൊപ്പം തമിഴിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് "പാമ്പാടും ചോലൈ". ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. 

മലയാളം, തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആൽഫ ഓഷ്യൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സായ് വെങ്കിടേഷ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രംഗ ബുവനേശ്വർ ആണ്. ഈ ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കുന്നത് റിയാസ് എം.ടിയാണ്. ഛായാഗ്രാഹണം കൈകാര്യം ചെയ്യുന്നത് രമേഷ്.ജി. തീയേറ്റർ പ്ലേ ആണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ.

എഡിറ്റിങ്- സിയാൻ ശ്രീകാന്ത്, സംഗീതം- അൻവർ ഖാൻ താരിഖ്, ആക്ഷൻ- സുപ്രീം സുന്ദർ, കൊറിയോഗ്രാഫി- ക്രിഷ്, കലാസംവിധാനം- മനു എസ് പോൾ, പ്രോജക്ട് ഡിസൈനർ- കമ്പം ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, പി.ആർഒ- പി.ശിവപ്രസാദ് & എ.ജോൺ, സ്റ്റിൽസ്- പ്രഭിൽ & മെഹ്താരാജ് ഡിജിക്സ് മൂവീസ്, ഡിസൈൻ- സൈൻ മാർട്ട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സെപ്തംബർ മാസത്തോടെ ചിത്രീകരണം ആരംഭിഗിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ മൂന്നാർ,നീലഗിരി, പൊള്ളാച്ചി എന്നിവിടങ്ങളിലാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല.

വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.

No comments:

Powered by Blogger.